പാട്ടുപാടാനും അഭിനയിക്കാനുമായി എനിക്കൊരു നായികയെ വേണം! 16നും 26നുമിടയിലുള്ളവര്‍ക്ക് മുന്‍ഗണന; മൂന്നാം ചിത്രത്തിനായി നായികയെ തേടി അല്‍ഫോന്‍സ് പുത്രന്‍

alphonse-puthrens-third-directorial-is-going-to-be-a-tamil-film-photos-pictures-stillsരണ്ടേ രണ്ട് ചിത്രം സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ ആളാണ് അല്‍ഫോന്‍സ് പുത്രന്‍. അല്‍ഫോന്‍സിന്റെ പുതിയ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ പുതിയൊരു വാര്‍ത്തയുമായി അല്‍ഫോന്‍സ് എത്തിയിരിക്കുന്നു. തന്റെ പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം എന്നു പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലിട്ട പോസറ്റിലാണ് അല്‍ഫോന്‍സ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ പാട്ടുപാടി അഭിനയിക്കാന്‍ പറ്റിയ നായികയെയാണ് അല്‍ഫോണ്‍സ് തേടുന്നത്.

കര്‍ണാടിക് സംഗീതം അറിയുന്ന 16നും 26നും ഇടയിലുള്ളയാളാണെങ്കില്‍ അതീവ സന്തോഷമാണെന്നും അല്‍ഫോണ്‍സ് പറയുന്നു. തന്റെ ചിത്രത്തില്‍ നായിക ആവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോ മാത്രം അയച്ചാല്‍ പോരാ എന്നും അല്‍ഫോണ്‍സ് പറയുന്നു. കാരണം, ഫോട്ടോ മാത്രം അയക്കുമ്പോള്‍ പാട്ടു പാടുമോ എന്ന് മനസിലാക്കാന്‍ പറ്റില്ല അത് ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഫോട്ടോഷോപ്പ് ഉപയോഗിക്കരുതെന്നും ഞങ്ങളും സിനിമയില്‍ തന്നെയാണുള്ളതെന്ന് ഓര്‍ക്കണമെന്നും ഞങ്ങള്‍ക്കും സോഫ്റ്റ് വെയറുകള്‍ അറിയാമെന്നും അല്‍ഫോണ്‍സ് സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ, സിനിമയിലേക്കായി രണ്ടു സഹസംവിധായകരെ കൂടി അല്‍ഫോണ്‍സ് തേടുന്നുണ്ട്. തമിഴ് നന്നായി അറിയുന്ന ഒരാണിനെയും ഒരു പെണ്ണിനെയുമാണ് വേണ്ടത്. ഇപ്പോള്‍ ഞാന്‍ എഴുതുന്ന തമിഴും ഇംഗ്ലീഷും മനസിലാക്കുന്ന ആളുകളായിരിക്കണം.

അതു മാത്രമെ അപേക്ഷകര്‍ക്ക് യോഗ്യതയായി ഞാന്‍ കണക്കാക്കുന്നുള്ളുവെന്നും അല്‍ഫോന്‍സ് പറയുന്നു. സിനിമയെക്കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. [email protected] എന്ന അഡ്രസില്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷ അയക്കാമെന്നും സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. ശ്രേയ ഗോഷാലിനെ പോലൊരു കുട്ടിയെ പ്രതീക്ഷിച്ചുകൊണ്ടാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തതെന്ന് അല്‍ഫോണ്‍സ് പറയുന്നു. ഏതായാലും മലയാളികളെ നിരാശരാക്കുന്ന പോസ്റ്റാണിതെന്നാണ് ഭൂരിഭാഗം ആളുകളും ചിത്രത്തിന് കമന്റായി പോസ്റ്റ് ചെയ്തിരിക്കുന്നത്. എങ്കിലും അല്‍ഫോന്‍സിന്റെ പുതുചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.

Related posts