അജ്ഞാത യുവാവിനെ കെട്ടിപ്പിച്ചുള്ള ഫോട്ടോയുമായി അമലാപോള്‍, പുതിയ കാമുകനെന്ന് തമിഴ് മാധ്യമങ്ങള്‍, സത്യമറിഞ്ഞപ്പോള്‍ വാര്‍ത്ത പിന്‍വലിച്ച് തടിതപ്പി

amala 2എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് അമലപോള്‍. ഭര്‍ത്താവും തമിഴ് സംവിധായകനുമായ എ.എല്‍. വിജയുമായുള്ള വിവാഹമോചനത്തിനുശേഷം അമല കുറച്ചു ഹോട്ടാണെന്നാണ് പൊതുവേയുള്ള പരാതി. പുതിയ കാമുകനെ കിട്ടിയെന്നും ഇതിനിടെ വാര്‍ത്ത പരന്നു. സിനിമ നിര്‍ത്തുകയാണെന്നും ആത്മീയജീവിതത്തിലേക്ക് പ്രവേശിക്കാന്‍ നടി ആഗ്രഹിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വന്നത് അടുത്തദിവസമാണ്. ഇപ്പോഴിത പുതിയ പുകിലുമായി തമിഴ് മാധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുന്നു.

അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. ഒരു യുവാവിനെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രമായിരുന്നു അത്.  ആണ്‍ സുഹൃത്തുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്നതും കവിളില്‍ ചുംബിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വളരെ വേഗം ഈ ചിത്രം വൈറലായി. അമല പുതിയ പ്രേമത്തില്‍ ചാടിയെന്ന് തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചു. ചിത്രത്തിലുള്ളത് അമലയുടെ കാമുകനാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ താരത്തിന് നേരെ വിമര്‍ശനങ്ങളുമുണ്ടായി. സത്യമറിഞ്ഞതോടെ തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ സത്യം മറ്റൊന്നായിരുന്നു. അമലയുടെ ഏറ്റവും അടുത്ത് സുഹൃത്തായ അജിത് നായരാണ് ചിത്രത്തിലുള്ളത്. പഴയ സുഹൃത്തുക്കളെ കാണുന്നതിനായി കേരളത്തിലെത്തിയപ്പോള്‍ പകര്‍ത്തിയതാണ് ചിത്രം. അടുത്തിടെയായിരുന്നു അജിത്തിന്റെ വിവാഹം. അജിത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നുള്ള ചിത്രവും അമല ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മലയാളിയെങ്കിലും തമിഴ് സിനിമകളിലൂടെയാണ് അമല പോള്‍ താരമാകുന്നത്. തമിഴിലും തെലുങ്കിലും തിളങ്ങിയ താരം മലയാളത്തിലും സജീവമായിരുന്നു. തമിഴ് സംവിധായകനായ എ. എല്‍ വിജയുമായുള്ള വിവാഹത്തോടെ സിനിമയില്‍ അത്ര സജീവമായിരുന്നില്ല അമല. വിവാഹ ബന്ധം വേര്‍പിരിഞ്ഞ അമല തമിഴ് സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്. മലയാളത്തിലും അമല ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS