രണ്ടാം വിവാഹം രണ്ടുകുട്ടികളുടെ അച്ഛനുമായി? അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു; വരന്‍ രണ്ടു കുട്ടികളുടെ അച്ഛനായ നിര്‍മാതാവ്; വരൻ മുന്നോട്ട് വച്ച ഏക കണ്ടീഷൻ …

amala1സംവിധായകന്‍ എ.എല്‍ വിജയ് യുമായുള്ള ആദ്യവിവാഹബന്ധം പിരിഞ്ഞ അന്നു മുതല്‍ അമലാപോളിനെ വിവാഹം കഴിപ്പിക്കാനുള്ള തിരക്കിലാണ് ആരാധകര്‍. നടി അമലാപോള്‍ രണ്ടാമതും വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കുറിയും വരന്‍ സിനിമയ്ക്കകത്തു നിന്നു തന്നെയാണ് എന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിവാഹം ഉറപ്പിച്ചതായാണ് വാര്‍ത്തകള്‍ വരുന്നത്. തമിഴിലെ പ്രമുഖ നിര്‍മാതാവാണത്രെ വരന്‍. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചുറപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്.  25 വയസ്സ് ആവുമ്പോഴേക്കും അമല പോളിന്റെ ഒരു വിവാഹവും വിവാഹ മോചനവും സംഭവിച്ചു കഴിഞ്ഞിരുന്നു. വിജയ് യുമായുള്ള വിവാഹ ബന്ധം വേര്‍പെട്ടപ്പോള്‍ തന്നെ അമലയുടെ രണ്ടാം വിവാഹ വാര്‍ത്തകളും പുറത്തു വന്നിരുന്നു.

രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്നും പറ്റിയ ആളെ കിട്ടിയാന്‍ കെട്ടുമെന്നും അമല ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെ വിവാഹ വാര്‍ത്തകള്‍ ശക്തിപ്രാപിച്ചു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ നിര്‍മാതാവുമായി അമല പോളിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. വിവാഹിതനാണെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ കൂടെ ഇല്ല എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹക്കാര്യം ഇരുവീട്ടുകാരും തമ്മില്‍ സംസാരിച്ച് തീരുമാനിച്ചു കഴിഞ്ഞുവത്രെ. ഒരേ ഒരു കണ്ടീഷന്‍ മാത്രമേ ഇയാള്‍ വച്ചിട്ടുള്ളൂ എന്നാണറിയാന്‍ കഴിയുന്നത്. വിവാഹ ശേഷം നിര്‍മാതാവിന്റെ മക്കള്‍ ഇവര്‍ക്കൊപ്പം തന്നെ ഉണ്ടാവും എന്നതാണത്. ഇത് അമല ഇത് അംഗീകരിക്കുകയും ചെയ്തതായാണ് വിവരം. എന്നാല്‍ ഈ വാര്‍ത്തയോട് അമല ഇതുവരെ പ്രതികരിച്ചിട്ടില്ല. മലയാളത്തിലും തമിഴിലുമായി ചില സിനിമകള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് അമലയിപ്പോള്‍.

Related posts