അമലയ്‌ക്കെതിരേ തുറന്നടിച്ച് ഭര്‍ത്തൃപിതാവ്! അമല തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നു, കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്നത് വിജയിന് ഇഷ്ടമല്ല, വിജയുടെ അച്ഛന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

amalaഅമലാപോള്‍- എ.എല്‍. വിജയ് വിവാഹമോചനത്തില്‍ തുറന്നുപറച്ചിലുകളുമായി വിജയിയുടെ അച്ഛനും നിര്‍മാതാവുമായ എ.എല്‍. അളകപ്പന്‍ രംഗത്ത്. മകനും മരുമകളും തമ്മിലുള്ള ബന്ധം ഉലഞ്ഞതായി സമ്മതിച്ച അദ്ദേഹം അമലയ്‌ക്കെതിരേ നിരവധി ആരോപണങ്ങളും ഉന്നയിച്ചു. അമലാപോള്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കമാണ് വിവാഹമോചനത്തിന് കാരണമെന്ന് ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അളകപ്പന്‍ വിശദീകരിക്കുന്നു.

വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച അളകപ്പന്‍ ഇതിനു പിന്നിലുണ്ടായിരുന്ന കാരണവും വെളിപ്പെടുത്തുന്നു. അമല തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കുന്നത് മകന് തീരെ ഇഷ്ടമല്ല. ഇരുവരും ഈ വിഷയം സംസാരിച്ച് പലവട്ടം പിണങ്ങിയിരുന്നു. തുടര്‍ച്ചയായി സിനിമ ചെയ്യില്ലെന്ന് അമല നേരത്തെ സമ്മതിച്ചതാണ് എന്നാല്‍ അവര്‍ വാക്ക് പാലിച്ചില്ല. തുടര്‍ന്നും സിനിമകളിലേക്ക് കരാര്‍ ചെയ്തു. അമല തന്നിഷ്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നത്. മകനോടോ ഞങ്ങളോടോ കാര്യങ്ങള്‍ ആലോചിക്കാറില്ല-അളകപ്പന്‍ പറയുന്നു.

അമല- വിജയ് വിവാഹമോചന വാര്‍ത്ത തമിഴ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ധനുഷിന്റെ നിര്‍മാണത്തില്‍ രണ്ട് ചിത്രങ്ങളിലേക്കും കന്നഡയില്‍ കിച്ചാ സുദീപിനൊപ്പം ഒരു ചിത്രവും വിജയ്‌യോട് ചോദിക്കാതെ കമ്മിറ്റ് ചെയ്തതാണ് ഇരുവര്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമാക്കിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിനയത്തേക്കാള്‍ കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കണമെന്നായിരുന്നു വിജയ്‌യുടെ അഭിപ്രായം. എന്നാല്‍ അമലയ്ക്കിത് സ്വീകാര്യമല്ലത്രേ. എന്നാല്‍ ഇതുവരെ പതികരണത്തിന് അമലാപോള്‍ തയ്യാറായിട്ടില്ല. കാര്യങ്ങള്‍ ഇത്രമാത്രം കൈവിട്ടു പോയിട്ടും അമല ഇതുവരെ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. കേരളത്തിലുള്ള അമലയുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ പ്രതികരണത്തിനില്ലെന്നാണ് പറഞ്ഞത്.

Related posts