അമ്പളിയുടെ മരണം ക്രൈംബ്രാഞ്ചിന്..! പു​ല്ലൂ​പ്രം ബാ​ലി​കാ​സ​ദ​ന​ത്തി​ലെ വിദ്യാർഥിനിയുടെ ദു​രൂ​ഹ​മ​ര​ണത്തിൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ambily 2റാ​ന്നി:  പു​ല്ലൂ​പ്ര​ത്ത് സ്വ​കാ​ര്യ ബാ​ലി​കാ​സ​ദ​ന​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി​രു​ന്ന പു​തു​ശേ​രി​മ​ല സ്വ​ദേ​ശി​നി അ​ന്പി​ളി (20)യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം. ​ഇ​ക്ബാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ ആ​രോ​പ​ണ​വി​ധേ​യ​രെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ വി​ളി​ച്ച് ചോ​ദ്യം ചെ​യ്തു.മ​രി​ച്ച അ​ന്പി​ളി​യു​ടെ ബ​ന്ധു അ​നു മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യേ തു​ട​ർ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ അ​ട​ക്ക​മു​ള്ള​വ​രും സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം അ​ന്പി​ളി​യു​ടെ ജ​ന്മ​നാ​ടാ​യ പു​തു​ശേ​രി​മ​ല തേ​വ​രു​പാ​റ​യി​ലെ​ത്തി​യ സം​ഘം ബ​ന്ധു​ക്ക​ൾ, ആ​ക്ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് എ​ന്നി​വ​രി​ൽ നി​ന്നും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 2015 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ബാ​ലി​കാ​സ​ദ​ന​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി​രു​ന്ന അ​ന്പി​ള മ​രി​ച്ച​ത്. കു​ഴ​ഞ്ഞു​വീ​ണ അ​ന്പി​ളി​യെ ആ​ദ്യം റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഹൃ​ദ്രോ​ഗ​ത്തേ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു ബാ​ലി​കാ​സ​ദ​നം ന​ട​ത്തി​പ്പു​കാ​രും ലോ​ക്ക​ൽ പോ​ലീ​സും പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്ത​സ​മ​യ​ത്ത് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്താ​കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് 17ഓ​ളം മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യും കു​ട​ലി​ൽ ഏ​തോ ദ്രാ​വ​കം ക​ണ്ടെ​ത്തി​യ​താ​യും സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ അ​ട​ക്കം മു​റി​വു​ള്ള​താ​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ലോ​ക്ക​ൽ പോ​ലീ​സ് ഫ​യ​ലി​ൽ ഒ​തു​ക്കി​യി​രു​ന്ന കേ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലോ​ടെ തെ​ളി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്പി​ളി​യു​ടെ ബ​ന്ധു​ക്ക​ൾ. കേ​സ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച അ​ന്ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​വും ബ​ന്ധു​ക്ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

Related posts