ആംബുലന്‍സ് ദാനം ചെയ്തപ്പോള്‍ ഇതുപോലെയാകുമെന്ന് പ്രതീക്ഷിച്ചില്ല; ആംബുലന്‍സിനു പേര് നല്‍കിയത് തന്റെയും ഭര്‍ത്താവിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത്

ambulance71കാ​രി ബെ​റി​ൽ ഗു​ഡ് ഒ​രി​ക്ക​ലും ആം​ബു​ല​ൻ​സി​ൽ സ​ഞ്ച​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ലും ഇ​ത്ത​രം അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​രി​ക്ക​ലും കു​റ​വു വ​ര​രു​തെ​ന്ന് അ​വ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടാണ് ​ത​നി​ക്കു കി​ട്ടി​യ ഒ​രു സ​മ്മാ​ന​ത്തു​ക ഉ​പ​യോ​ഗി​ച്ച് അ​വ​ർ ഒ​രു ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. വാ​ങ്ങി​യ ആം​ബു​ല​ൻ​സ് അ​ടു​ത്തു​ള്ള ഒ​രു ആ​ശു​പ​ത്രി​ക്ക് ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. ത​ന്‍റെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ഡൊ​ബേ​ഗോ എ​ന്ന പേ​രാ​ണ് ആം​ബു​ല​ൻ​സി​നു ന​ൽ​കി​യ​ത്.

ആം​ബു​ല​ൻ​സ് ദാ​നം ചെ​യ്ത് മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം ബെ​റി​ൽ വീ​ടി​ന്‍റെ മു​റ്റ​ത്തൊ​ന്നു വീ​ണു. വീ​ഴ്ച​യി​ൽ അ​വ​രു​ടെ താ​ടി​ക്കും കാ​ലി​നും പ​രി​ക്കുപ​റ്റി. ഭ​ർ​ത്താ​വ് ഉ​ട​ൻ​ത​ന്നെ ആം​ബു​ല​ൻ​സ് വി​ളി​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ ആം​ബു​ല​ൻ​സ് കണ്ട്‌ ആ ​ദ​ന്പ​തി​ക​ളു​ടെ മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി വി​ട​ർ​ന്നു. ത​ങ്ങ​ൾ ദാ​നം ചെ​യ്ത ഡൊ​ബേ​ഗോ​യാ​ണ് ബെ​റി​ലി​നെ കൊണ്ടുപോകാന്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ ത​ന്‍റെ ആ​ദ്യ ആം​ബു​ല​ൻ​സ് യാ​ത്ര ബെ​റി​ൽ കാ​ര്യ​മാ​യി ത​ന്നെ ആ​സ്വ​ദി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ങ്ങ​ൾ​കൊ​ണ്ട്‌ 20,000മൈ​ൽ ആം​ബു​ല​ൻ​സ് സ​ഞ്ച​രി​ച്ചു​ക​ഴി​ഞ്ഞു.

Related posts