നിങ്ങൾ ചിരിക്കരുത്..! പെട്ടെന്ന് അക്രമമുണ്ടായാൽ  ആംബുലൻസിനെ ഉപയോഗിക്കാമല്ലോ;  സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​നി​ടെ ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗിച്ച സാഹചര്യം വ്യക്തമാക്കി  സി​പി​എം

പാ​നൂ​ർ: ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണ​വേ​ള​യി​ൽ ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗി​ച്ച​തു വി​വാ​ദ​മാ​ക്കു​ന്ന​വ​ർ അ​തി​ന്‍റെ സാ​ഹ​ച​ര്യം കൂ​ടി മ​ന​സി​ലാ​ക്ക​ണ​മെ​ന്നു സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം പി.​ഹ​രീ​ന്ദ്ര​ൻ. പാ​നൂ​ർ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നി​ടെ ആം​ബു​ല​ൻ​സ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന​തി​നെ​യാ​ണ് ചി​ല​ർ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ തു​ട​ർ​ച്ച​യാ​യി അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്നു​ള്ള​ത്. ഏ​തു സ​മ​യ​ത്തും പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ അ​ക്ര​മം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് പാ​നൂ​രി​ൽ. ഇ​ത്ത​രം ഒ​രു സാ​ഹ​ച​ക​ര്യം ഉ​ണ്ടാ​യാ​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് ആം​ബു​ല​ൻ​സ് സേ​വ​നം ഉ​റ​പ്പാ​ക്കി​യ​ത്.

പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നോ ബു​ല​ൻ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ കു​റ്റ​മാ​ണോ എ​ന്നും ഹ​രീ​ന്ദ്ര​ൻ ചോ​ദി​ച്ചു. ആം​ബു​ല​ൻ​സി​ന്‍റെ പേ​രു​പ​യോ​ഗി​ച്ച് പാ​ർ​ട്ടി​യെ ക​ട​ന്നാ​ക്ര​മി​ക്കാ​നു​ള്ള ചി​ല​രു​ടെ ഗു​ഢ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തെ​ന്നും ഹ​രീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഏ​രി​യാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പോ​രാ​ളി സ​ഹ​ന​സം​ഗ​മ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പി. ​ഹ​രീ​ന്ദ്ര​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

 

Related posts