പ​നി പ​ട​രു​മ്പോ​ഴും നാ​ദാ​പു​രം ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സ് ക​ട്ട​പ്പു​റ​ത്ത്;  വണ്ടിയുടെ ചില ഭാഗങ്ങൾ നഷ്ടപ്പെട്ടതയായി പരാതി

നാ​ദാ​പു​രം: നാ​ട് മു​ഴു​വ​ൻ പ​നി​പ്പേ​ടി​യി​ൽ ക​ഴി​യു​മ്പോ​ഴും നാ​ദാ​പു​ര​ത്തെ ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്ത്. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പു​റ​ത്തി​റ​ക്കി​യ ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സാ​ണ് വീ​ണ്ടും ക​ട്ട​പ്പു​റ​ത്താ​യ​ത്.

നി​പ്പാ പേ​ടി​യി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ്വ​കാ​ര്യ ഡ്രൈ​വ​ർ​മാ​ർ വി​മു​ഖ​ത കാ​ണി​ക്കു​ന്ന സ​മ​യ​ത്ത് സ​ർ​ക്കാ​ർ ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ആം​ബു​ല​ന്‍​സാ​ണി​ത്.

എ​ട്ട് വ​ർ​ഷം മു​മ്പ് മ​ന്ത്രി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ആം​ബു​ല​ന്‍​സ് വാ​ങ്ങി​യ​ത്.2017 ല്‍ ​മം​ഗ​ലാ​പു​ര​ത്ത് രോ​ഗി​യേ​യും കൊ​ണ്ട് പോ​യി തി​രി​ച്ച് വ​രു​മ്പോ​ള്‍ വാ​ഹ​നം ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യ​ത്.

മാ​സ​ങ്ങ​ളോ​ളം കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ കി​ട​ന്ന വാ​ഹ​നം എ​ച്ച്എം​സി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഏ​റെ കാ​ല​ങ്ങ​ള്‍​ക്ക് ശേ​ഷം പു​റ​ത്തി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പ​ണി പു​ർ​ത്തി​യാ​ക്കി​യ ആം​ബു​ല​ന്‍​സ് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും വീ​ണ്ടും ത​ക​രാ​റാ​യി.

ഈ ​വ​ർ​ഷം ആ​ദ്യം വ​ട​ക​ര കൈ​നാ​ട്ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി എ​ത്തി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. കാ​സ​ര്‍​ഗോ​ഡ് വ​ര്‍​ക്ക് ഷോ​പ്പി​ല്‍ വേ​ണ്ട വി​ധം അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം. തു​ട​ർ​ന്നാ​ണ് കാ​സ​ർ​ഗോ​ട്ടെ ക​ന്പ​നി​യു​ടെ മ​റ്റൊ​രു സ്ഥാ​പ​ന​മാ​യ കൈ​നാ​ട്ടി​യി​ല്‍ വാ​ഹ​നം എ​ത്തി​ച്ച​ത്.

കാ​ൽ ല​ക്ഷം രൂ​പ വി​ല​യു​ള്ള ചി​ല യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ടെ​ന്ന് ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​താ​യി സ്ഥാ​പ​ന ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

ആം​ബു​ല​ന്‍​സി​ന്‍റെ യ​ന്ത്ര ഭാ​ഗ​ങ്ങ​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ച്ച്എം​സി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. എം​എ​ല്‍​എ,ഡി​എം​ഒ,ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​രെ​യെ​ല്ലാം വി​വ​ര​മ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യാ​ണ്.

Related posts