ദം​ഗ​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ആ​മി​ർ ഖാ​ൻ ചൈ​ന​യി​ൽ

Amir_thugsമേ​യി​ൽ ചൈ​ന​യി​ൽ വ​ന്പ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ദം​ഗ​ലി​ന്‍റെ പ്ര​ച​ാര​ണ​ത്തി​നാ​യി ആ​മി​ർ ഖാ​ൻ ചൈ​ന​യി​ൽ. ബെ​യ്ജി​ങ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്രി​വ്യൂ പ്ര​ദ​ർ​ശ​ന​ത്തി​ൽ ആ​രാ​ധ​ക​രോ​ടൊ​പ്പം അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.

ഷു​ആ​യ് ജി​യാ​വോ ബാ​ബ (ഗു​സ്തി പി​ടി​ക്കാം അ​ച്ഛാ) എ​ന്നാ​ണ് ചൈ​നീ​സ് പ​തി​പ്പി​ന്‍റെ ടൈ​റ്റി​ൽ.
ബെ​യ്ജിം​ഗ് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നെ​ത്തി​യ ആ​മി​റി​നെ കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് എ​ത്തി​യ​ത്. റി​ലീ​സി​ന് മു​ൻ​പു​ള്ള പ്ര​ച​ാര​ണ​ത്തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ ഷാ​ങ്ഹാ​യ്, ചെ​ങ്ഡു എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും ആ​മി​ർ എ​ത്തും. സം​വി​ധാ​യ​ക​ൻ നി​തേ​ഷ് തി​വാ​രി​യും ഒ​പ്പ​മു​ണ്ട്. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ആ​മി​റി​ന് ചൈ​ന​യി​ൽ ല​ഭി​ക്കു​ന്ന​ത്. ആ​മി​റി​ന് വ​ലി​യ ആ​രാ​ധ​ക സ​ന്പ​ത്താ​ണ് ചൈ​ന​യി​ലു​ള്ള​ത്.

3 ഇ​ഡി​യ​റ്റ്സും ധൂം 3-​യുമൊ​ക്കെ​യാ​ണ് ആ​മി​റി​നെ ചൈ​നീ​സ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ എ​ത്തി​ച്ച​ത്. 2014ൽ ​പു​റ​ത്തി​റ​ങ്ങി​യ പി​കെ എ​ല്ലാം മാ​റ്റി​മ​റി​ച്ച സി​നി​മ​മാ​യി. അ​തു​വ​രെ ചൈ​ന​യി​ൽ ഒ​രി​ന്ത്യ​ൻ ചി​ത്ര​ത്തി​നും ല​ഭി​ക്കാ​ത്ത പ്രേ​ക്ഷ​ക​പ്രീ​തി പി​കെ സ്വ​ന്ത​മാ​ക്കി. 103 കോ​ടി രൂ​പ​യാ​ണ് ചൈ​നീ​സ് റി​ലീ​സി​ൽ നി​ന്ന് പി​കെ​യു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്.
തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ​ല വ​ന്പ​ൻ റി​ലീ​സു​ക​ളും ചൈ​ന​യി​ലെ​ത്തി, ബാ​ഹു​ബ​ലി ഉ​ൾ​പ്പെ​ടെ. എ​ന്നാ​ൽ ഇ​വ​യൊ​ന്നും പ​ച്ച​പി​ടി​ച്ചി​ല്ല. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ദം​ഗ​ലു​മാ​യി ആ​മി​ർ എ​ത്തു​ന്ന​ത്.

Related posts