നൂല്‍പ്പാലത്തിലൂടെ നടന്ന ദിനങ്ങള്‍! എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ 35 കൊല്ലം മുമ്പ് മരണമുഖത്ത് വിറങ്ങലിച്ചു നിന്ന ദിനങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് അമിതാഭ് ബച്ചന്‍; ആ ദിനങ്ങള്‍ മറ്റൊരു നടനെ ഇന്നും വേട്ടയാടുന്നു…

അ​നി​ൽ സ​ർ​ക്കാ​ർ.​എ

ക​ഴി​ഞ്ഞ മാ​സം 11നാ​ണ് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും സൂ​പ്പ​ർ​താ​രം അ​മി​താ​ഭ് ബ​ച്ച​ൻ ത​ന്‍റെ 75-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. മു​ൻ​കാ​ല​ത്തെ​പ്പോ​ലെ ആ​ർ​ഭാ​ടം നി​റ​ഞ്ഞ പാ​ർ​ട്ടി​ക​ളി​ല്ലാ​യി​രു​ന്നു. കു​ടും​ബ​ത്തോ​ടൊത്ത് സ്വ​കാ​ര്യ​മാ​യ ആ​ഘോ​ഷം മാ​ത്രം. ഏ​താ​ണ്ട് ഒ​രു​മാ​സ​ത്തി​നു​ശേ​ഷം ഈ ​ന​വം​ബ​ർ 13ന് ​അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ഒ​രു ചി​ത്ര​വും ഗൃ​ഹാ​തു​ര​ത്വം ക​ല​ർ​ന്ന ഏ​താ​നും വ​രി​ക​ളും എ​ഴു​തി. കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ വി​ല്ല​ന്‍റെ ല​ക്ഷ്യം തെ​റ്റി​യെ​ത്തി​യ ഇ​ടി​യേ​റ്റ പ​രി​ക്കി​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ കാ​ല​ത്തെക്കു​റി​ച്ചാ​യി​രു​ന്നു ആ ​വ​രി​ക​ൾ. ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗ​ത്തി​ന്‍റെ ഫോ​ട്ടോ​യാ​യി​രു​ന്നു വ​രി​ക​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​താ​ണ്ട് മ​രി​ച്ചു​വെ​ങ്കി​ലും ഞാ​ൻ അ​തി​ജീ​വി​ച്ചു, തി​രി​ച്ചു വ​ന്നു… എ​ന്നെ വീ​ഴ്ത്തി​യ ഇ​ടി​യെ ഞാ​ൻ ഇ​ടി​ച്ചു വീ​ഴ്ത്തി എ​ന്നി​ങ്ങ​നെ പ്ര​ത്യാ​ശ സ്ഫു​രി​ക്കു​ന്ന വാ​ക്കു​ക​ൾ. അ​പ​ക​ട​ത്തെ​പ്പ​റ്റി മു​ന്പ് പ​ല പ്രാ​വ​ശ്യം അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കാ​റു​ണ്ടെ​ങ്കി​ലും 35 വ​ർ​ഷ​ത്തിനുശേ​ഷം ഇ​ങ്ങ​നെ വൈ​കാ​രി​ക​ത ക​ല​ർ​ന്ന വ​രി​ക​ൾ കു​റി​ച്ച​ത് ആ​രാ​ധ​ക​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി.

1982ലാ​ണ് കൂ​ലി എ​ന്ന ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ അ​മി​താ​ഭ് ബ​ച്ച​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. വാ​ർ​ത്ത​കേ​ട്ട് രാ​ജ്യ​മെ​ങ്ങു​മു​ള്ള ആ​രാ​ധ​ക​ർ ഒ​രു നി​മി​ഷം ശ്വാ​സം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​യി. ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ നി​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്ന ബാ​ല്യ​കാ​ല സു​ഹൃ​ത്ത് രാ​ജീ​വ് ഗാ​ന്ധി യാ​ത്ര റ​ദ്ദാ​ക്കി ബ​ച്ച​ന​രി​കി​ലേ​ക്ക് പാ​ഞ്ഞു. ഇ​ന്ദി​രാ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ബ​ച്ച​നെ ക​ണ്ടു. ആ​റു മാ​സ​ത്തിനു​ശേ​ഷം അ​മി​താ​ഭ് ബ​ച്ച​ൻ മ​ര​ണ​മു​ഖ​ത്തു നി​ന്നു തി​രി​ച്ചെ​ത്തി.

പു​നീ​ത് എ​ന്ന പു​തു​മു​ഖം

സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​യ മ​ൻ​മോ​ഹ​ൻ ദേ​ശാ​യി ത​ന്‍റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പു​നീ​ത് ഇ​സാ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ ആ​കെ​യൊ​ന്നു നോ​ക്കി. ഒ​ത്ത ഉ​യ​രം, അ​തി​നു​ത​ക്ക ബ​ലി​ഷ്ഠ​മാ​യ ശ​രീ​രം. ക​രാ​ട്ടെ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് ഉ​ള്ള അ​യാ​ൾ കാ​ഴ്ച​യി​ൽ ത​ന്നെ അ​ഭ്യാ​സി​യാ​ണെ​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നു. ന​സീ​ബ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്ച. ത​ന്‍റെ പി​താ​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ശിപാ​ർ​ശ​യി​ലാ​ണ് പു​നീ​ത് മ​ൻ​മോ​ഹ​ൻ ദേ​ശാ​യി​യെ ക​ണ്ട​ത്. സി​നി​മാ മോ​ഹ​വു​മാ​യി പ​ല​രേ​യും പു​നീ​ത് സ​മീ​പി​ച്ചി​രു​ന്നു. ചി​ല​ർ ചെ​റി​യ റോ​ളു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പു​നീ​തി​നെ ദേ​ശാ​യി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ കൂ​ലി എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് പു​നീ​ത് ക​രാ​ർ ചെ​യ്യ​പ്പെ​ട്ടു.

1982 ജൂ​ലൈ 26ന് ​ത​ന്‍റെ ആ​ദ്യ​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ലു​ള്ള ലൊ​ക്കേ​ഷ​നി​ൽ പു​നീ​ത് ത​യ്യാ​റാ​യി. സം​ഘ​ട്ട​ന​രം​ഗ​മാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ റി​ഹേ​ഴ്സ​ലു​ക​ൾ ന​ട​ത്തി ഒ​ടു​വി​ൽ സം​വി​ധാ​യ​ക​ൻ ആ​ക്ഷ​ൻ പ​റ​ഞ്ഞു. റി​ഹേ​ഴ്സ​ലു​ക​ളു​ടെ കൃ​ത്യ​ത​യെ തെ​റ്റി​ച്ചു​കൊ​ണ്ട് വി​ധി പു​നീ​തി​ന്‍റെ ഇ​ടി​യെ ദി​ശ​മാ​റ്റി വി​ട്ടു. ഇ​ടി​യേ​റ്റ അ​മി​താ​ഭ് ബ​ച്ച​ൻ തെ​റി​ച്ചു വീ​ണ​ത് ലോ​ഹ​നി​ർ​മി​ത​മാ​യ ഒ​രു മേ​ശ​യു​ടെ വ​ക്കി​ലേ​ക്ക്. അ​മി​താ​ഭി​ന്‍റെ അ​ടി​വ​യ​ർ തു​ള​ച്ചു​ക​യ​റി​യ ലോ​ഹ​മു​ന കു​ട​ൽ മു​റി​ച്ചു. അ​മി​താ​ഭ് ബോ​ധ​ര​ഹി​ത​നാ​യി വീ​ണു.

ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല പാ​ക്കി​സ്ഥാ​നി​ലും അ​ഫ്ഗാ​നി​സ്ഥാ​നി​ലും ഇ​റാ​ക്കി​ലും​വ​രെ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച അ​മി​താ​ഭ് ബ​ച്ച​നെ ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് ര​ക്തം വാ​ർ​ന്നു​പോ​യ മു​ഖ​ത്തോ​ടെ പു​നീ​ത് ഇ​സാ​ർ ക​ണ്ടു നി​ന്നു. വീ​ട്ടി​ൽ പോ​യി മു​റി​യ​ട​ച്ചി​രു​ന്ന പു​നീ​ത് അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ അ​മി​താ​ഭി​നെ മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി​യെ​ന്ന് വാ​ർ​ത്ത​ക​ളി​ലൂ​ടെ അ​റി​ഞ്ഞു. ബ​ച്ച​ൻ മ​രി​ച്ചു​വെ​ന്ന രീ​തി​യി​ലു​ള്ള വാ​ർ​ത്ത​ക​ളും പ്ര​ച​രി​ച്ചു. പ​ക്ഷെ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത അ​മി​താ​ഭ് ബ​ച്ച​ൻ പു​നീ​ത് ഇ​സ്സാ​റി​നെ ആ​ശു​പ​ത്രി​ലേ​ക്ക് വി​ളി​പ്പി​ച്ചു. ഭാ​ര്യ​ക്കൊ​പ്പ​മാ​ണ് പു​നീ​ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

പു​നീ​തി​നെ ആ​ശ്വ​സി​പ്പി​ച്ച ബ​ച്ച​ൻ ഒ​രു ക​ഥ പ​റ​ഞ്ഞു. ഒ​രു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ താ​ൻ എ​റി​ഞ്ഞ ചി​ല്ലു​ക​ഷ്ണം ന​ട​ൻ വി​നോ​ദ് ഖ​ന്ന​യു​ടെ ക​വി​ൾ മു​റി​ച്ച​തും നാ​ല് തു​ന്ന​ൽ ഇ​ടേ​ണ്ടി​വ​ന്ന​തും അ​മി​താ​ഭ് വി​വ​രി​ച്ചു. അ​ത് വെ​റും ആ​ക്സി​ഡ​ന്‍റ​ല്ലേ.. നീ​യെ​ന്തി​നു വി​ഷ​മി​ക്ക​ണം എ​ന്നാ​ണ് അ​ന്ന് വി​നോ​ദ് ഖ​ന്ന അ​മി​താ​ഭി​നോ​ട് പ​റ​ഞ്ഞ​ത്. അ​തേ വാ​ച​കം ത​ന്നെ അ​മി​താ​ഭ് ബ​ച്ച​ൻ പു​നീ​തി​നോ​ട് പ​റ​ഞ്ഞു- വി​ഷ​മി​ക്കേ​ണ്ട.. ഇ​ത് വെ​റും ആ​ക്സി​ഡ​ന്‍റ്. ബ​ച്ച​ന്‍റെ മു​റി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ പു​നീ​തി​നെ ഒ​രു കൂ​ട്ടം സ്ത്രീ​ക​ൾ വ​ള​ഞ്ഞു. അ​മി​താ​ഭി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി എ​ങ്ങ​നെ​യെ​ന്ന​റി​യാ​നാ​ണ് അ​വ​ർ വ​ന്ന​ത്. അ​മി​താ​ഭി​നെ ഇ​ടി​ച്ച​വ​നെ കൈ​യി​ൽ കി​ട്ടി​യാ​ൽ ശ​രി​യാ​ക്കു​മെ​ന്ന് കൂ​ട്ട​ത്തി​ലൊ​രു​വ​ൾ വി​ളി​ച്ചു പ​റ​ഞ്ഞു. പു​നീ​തി​നെ അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​ല്ല. കാ​ര​ണം അ​യാ​ളു​ടെ ആ​ദ്യ​സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല​ല്ലോ.

ആ​റു​മാ​സ​ത്തിനു​ശേ​ഷം അ​മി​താ​ഭ് തി​രി​ച്ചെ​ത്തി കൂ​ലി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. ചി​ത്രം വ​ൻ ഹി​റ്റാ​യി. പ​ക്ഷെ പു​നീ​തി​ന് പി​ന്നെ കു​റേ​ക്കാ​ല​ത്തേ​ക്ക് ചി​ത്ര​ങ്ങ​ൾ കി​ട്ടി​യി​ല്ല. അ​മി​താ​ഭ് ബ​ച്ച​നെ ഇ​ടി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​വ​ൻ എ​ന്ന ഇ​മേ​ജ് അ​യാ​ളെ വി​ടാ​തെ പി​ന്തു​ട​ർ​ന്നു. മു​ന്പ് റോ​ളു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​വ​ർ പോ​ലും പി​ന്മാ​റി. ആ​റു​കൊ​ല്ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ബി.​ആ​ർ. ചോ​പ്ര​യു​ടെ മ​ഹാ​ഭാ​ര​ത എ​ന്ന സീ​രി​യ​ലി​ൽ ദു​ര്യോ​ധ​ന​നെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പു​നീ​ത് ഇ​സ്സാ​ർ വ​ന്പ​ൻ തി​രി​ച്ചു വ​ര​വു ന​ട​ത്തി. ഭീ​മ​നാ​കാ​നാ​ണ് പു​നീ​ത് ആ​ഗ്ര​ഹി​ച്ചി​രു​ന്നതെങ്കി​ലും ദു​ര്യോ​ധ​ന വേ​ഷം രാ​ജ്യ​മെ​ങ്ങും പ്ര​ശ​സ്ത​മാ​യി. പി​ന്നീ​ട് മ​ല​യാ​ള​വും ത​മി​ഴും തെ​ലു​ങ്കു​മു​ൾ​പ്പെ​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ പു​നീ​ത് അ​ഭി​ന​യി​ച്ചു. പി​ൻ​ഗാ​മി​യി​ലും യോ​ദ്ധ​യി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ല്ല​നാ​യി പു​നീ​ത് മ​ല​യാ​ള​ത്തി​ൽ തി​ള​ങ്ങി.

മ​ൻ​മോ​ഹ​ൻ ദേ​ശാ​യി എ​ന്ന സം​വി​ധാ​യ​ക​ൻ

കൂ​ലി എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് പ്ര​ശ​സ്ത ന​ട​നാ​യ കാ​ദ​ർ ഖാ​നാ​യി​രു​ന്നു. വി​ല്ല​ന്‍റെ വെ​ടി​യേ​റ്റ നാ​യ​ക​ൻ വി​ല്ല​നെ കൊ​ന്ന ശേ​ഷം മ​രി​ക്കു​ന്ന​താ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ച​ത് ക​ഥാ​ഗ​തി മാ​റ്റാ​ൻ ദേ​ശാ​യി​യെ പ്രേ​രി​പ്പി​ച്ചു. ജ​ന​വി​കാ​രം എ​തി​രാ​കു​മോ എ​ന്ന ഭ​യ​മാ​യി​രു​ന്നു കാ​ര​ണം. അ​ങ്ങ​നെ കാ​ദ​ർ​ഖാ​ന്‍റെ വെ​ടി​യേ​ൽ​ക്കു​ന്നെ​ങ്കി​ലും അ​മി​താ​ഭി​ന്‍റെ ക​ഥാ​പാ​ത്രം ര​ക്ഷ​പെ​ടു​ന്നു. ചി​ത്ര​ത്തി​ൽ പു​നീ​ത് ഇ​സാ​റും അ​മി​താ​ഭും ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന​രം​ഗം ഇ​ട​യ്ക്കു​വ​ച്ച് കു​റ​ച്ചു നി​മി​ഷ​ങ്ങ​ൾ ഫ്രീ​സ് ചെ​യ്യു​ന്നു​ണ്ട്. പി​ന്നീ​ട് ദൃ​ശ്യ​ത്തി​നു മേ​ൽ ഈ ​രം​ഗം ഷൂ​ട്ട് ചെ​യ്യു​ന്പോ​ഴാ​ണ് അ​മി​താ​ഭ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന വാ​ക്കു​ക​ൾ തെ​ളി​യു​ന്നു.

വീ​ണ്ടും പു​നീ​ത്

എ​ല്ലാം പ​ഴ​യ ക​ഥ​ക​ളാ​യി. മ​ൻ​മോ​ഹ​ൻ ദേ​ശാ​യി മ​രി​ക്കു​ന്ന​തു​വ​രെ സൂ​പ്പ​ർ ഹി​റ്റു​ക​ൾ സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ടി​രു​ന്നു. അ​മി​താ​ഭ് വ​ള​രെ​ക്കാ​ലം ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യി വി​രാ​ജി​ച്ചു. എ​ഴു​പ​ത്ത​ഞ്ചാം പി​റ​ന്നാ​ൾ കാ​ല​ത്ത് പ​ഴ​യ അ​പ​ക​ട​ത്തെ താ​ൻ എ​ങ്ങ​നെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട്ടു​വെ​ന്ന് ആ​രാ​ധ​ക​രോ​ട് ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചു. പു​നീ​ത് ഹി​ന്ദി​യി​ലും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലും വി​ല്ല​നാ​യി ത​ക​ർ​ത്തു. പ​ക്ഷെ ആ ​അ​പ​ക​ട​ത്തി​ന്‍റെ നി​ഴ​ൽ പൂ​ർ​ണ​മാ​യും മാ​ഞ്ഞി​രു​ന്നി​ല്ല. 2014ൽ ​ഒ​രു റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ൻ​കാ​ല ന​ടി രേ​ഖ മ​ത്സ​രാ​ർ​ഥി​ക​ളേ​യും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​മു​ഖ​രേ​യും സൗ​ഹൃ​ദ​ത്തോ​ടെ ആ​ലിം​ഗ​നെ ചെ​യ്തു സ്വീ​ക​രി​ച്ച​പ്പോ​ൾ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന പു​നീ​ത് ഇ​സ്സാ​റി​നെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചു. പ​ണ്ട് അ​റി​യാ​തെ പ​റ്റി​പ്പോ​യ കൈ​യ​ബ​ദ്ധ​ത്തി​ന്‍റെ ഫ​ലം ത​ന്നെ വി​ടാ​തെ പി​ന്തു​ട​രു​ന്നു​വെ​ന്ന് പു​നീ​ത് ആ ​നി​മി​ഷ​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞു.

Related posts