ഓഫീസിലേക്കെന്ന് പറഞ്ഞ് കാമുകനൊപ്പം കറങ്ങിയ ശ്രുതിക്കു മരണക്കുരുക്കായത് ജിപിഎസ്, ഭാര്യയുടെ വഴിവിട്ട ബന്ധം രാജേഷിനെ എത്തിച്ചത് ജയിലിലും

sruthyyyyബംഗളൂരു നഗരത്തില്‍ ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്ന കാമുകനെ കാര്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. തിരക്കേറിയ റോഡില്‍ കാറില്‍ പോകുകയായിരുന്ന യുവാവിനെ ഭര്‍തൃപിതാവ് വെടിവച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ നലമംഗല സ്വദേശിയായ അഭിഭാഷകന്‍ അമിതിനെ(32) കൊലപ്പെടുത്തിയത് ശ്രുതിയുടെ ഭര്‍ത്താവ് രാജേഷാണ് പോലീസ് വ്യക്തമാക്കി. കാറില്‍ നിന്ന് ഇറങ്ങി ഓടിയ ശ്രുതി തന്നെയാണ് വെടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ ശ്രുതി തൂങ്ങിമരിക്കുകയും ചെയ്തു.

റിയല്‍ ഏജന്റായ രാജേഷിന്റെ ഭാര്യയാണ് പഞ്ചായത്ത് വികസന ഉദ്യോഗസ്ഥയായ ശ്രുതി ഗൗഡ. കഴിഞ്ഞ ഒരു വര്‍ഷമായി അകന്ന ബന്ധുവും അഭിഭാഷകനുമായ അമിത് കേശവമൂര്‍ത്തിയുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ ഈ ബന്ധം അറിഞ്ഞു. രാജേഷ് ഭാര്യയ്ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും അവര്‍ ബന്ധം തുടര്‍ന്നു. രാവിലെ ജോലിക്ക് പോയ ശ്രുതിയെ ഉച്ചയോടെ രാജേഷ് ഫോണ്‍വിളിച്ച് എവിടെയാണെന്ന് തിരക്കി. ഒരു മീറ്റിംഗിലാണ് താന്‍ എന്നായിരുന്നു മറുപടി. അതേസമയം ശ്രുതിയുടെ കാര്‍ ഹെസരാഗട്ട എന്ന സ്ഥലത്തേക്ക് പോകുകയാണെന്ന് കാറില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസിലൂടെ രാജേഷ് മനസിലാക്കി. തുടര്‍ന്ന് ഇയാള്‍ തന്റെ ഇന്നോവ എടുത്ത് ഭാര്യയെ പിന്തുടര്‍ന്നു.

ഈ സമയം പുറത്തേക്ക് പോകാന്‍ വന്ന രാജേഷിന്റെ പിതാവ് ഗോപാലകൃഷ്ണയും കാറില്‍ കയറി. ജിപിഎസ് സിഗ്‌നല്‍ പിന്തുടര്‍ന്ന് ശ്രുതിയുടെ കാര്‍ ആചാര്യ പിയു കോളജിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കണ്ടെത്തി. കാറില്‍ ശ്രുതിക്കൊപ്പം കാമുകന്‍ അമിതിനെയും കൂടി കണ്ടതോടെ നിയന്ത്രണം വിട്ട രാജേഷ് വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അമിതിനെ വകവരുത്തിയത് താനാണെന്ന് അവകാശപ്പെട്ട് രാജേഷും ഭര്‍തൃപിതാവ് ഗോപാലകൃഷ്ണയും രംഗത്ത് വന്നത് പോലീസിനെ കുഴക്കിയിരുന്നു. എന്നാല്‍ രാജേഷിന്റെ കൈയില്‍ വെടിമരുന്നിന്റെ അംശം കണ്ടെത്തിയതോടെ വെടിയുതിര്‍ത്തത് ഇയാള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

Related posts