നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി, ആരോടും ഒന്നും പറയേണ്ട, സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ ….നല്‍കും, അമ്മയുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട്ടുകാരിയായ നടിയെ അപമാനിച്ച് നടനും കൂട്ടാളിയും

ammaകൊച്ചിയില്‍ നടിക്കെതിരേ അതിക്രമം വലിയ പ്രകമ്പനം സൃഷ്ടിച്ചിട്ടും മലയാള സിനിമയില്‍ കാര്യങ്ങള്‍ പഴയതുപോലെ തന്നെ. ഒരു സിനിമവാരികയിലാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത വന്നിരിക്കുന്നത്. താരസംഘടനയായ അമ്മയുടെ കഴിഞ്ഞ മീറ്റിംഗിനിടെയാണ് കോഴിക്കോട്ടുകാരിയായ നടിക്കു വലിയ അപമാനം നേരിടേണ്ടിവന്നത്. രണ്ടു നടന്മാര്‍ തന്നെ അപമാനിച്ചെന്ന പരാതിയാണ് അവര്‍ പറഞ്ഞിരിക്കുന്നത്.

സിനിമവാരികയില്‍ വന്ന റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍-ഞങ്ങള്‍ നാലഞ്ചുപേര്‍ അമ്മയുടെ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൊച്ചിയിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധേയരായ രണ്ടു നടന്മാര്‍ ഞങ്ങള്‍ക്കരുകില്‍ കാര്‍ നിര്‍ത്തി പരിഹാസത്തോടെ പറയുകയുണ്ടായി. ഒരുത്തി ഇപ്പോഴും പള്‍സര്‍ സുനി പള്‍സര്‍ സുനി എന്നാണ് ഊണിലും ഉറക്കത്തിലും വിളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു കാര്‍ ഇപ്പോള്‍ വരും. ഡ്രൈവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ സുഖങ്ങളും നല്‍കും. ഇങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് തോളത്തു കൈയിട്ട് ആ നടന്മാര്‍ കാറില്‍ കയറിപ്പോയി.

ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഗുരുതരമായ ഒരു പ്രശ്‌നം കത്തിയെരിയുമ്പോഴും തങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ലെന്ന അഹങ്കാരത്തോടെയാണ് അവര്‍ ഇത്രയും തരം താണരീതിയില്‍ സംസാരിച്ചത്. ഇങ്ങനെയൊക്കെ അവര്‍ ഭാര്യമാരോടും മക്കളോടും സഹോദരിമാരോടും പറയുമോ? സാറിതു സൂചിപ്പിക്കണം. പക്ഷെ എന്റെ പേര് ഒരിക്കലും പരാമര്‍ശിക്കരുത്. ഇപ്പോള്‍ തന്നെ സിനിമകള്‍ കുറവാണ്. ഇത്തരക്കാരെ സന്തോഷിപ്പിച്ചാലല്ലെ ചെറിയ ചെറിയ റോളെങ്കിലും ലഭിക്കു.

ഈ രണ്ടുപേരില്‍ ഒരാള്‍ മൂന്നാം വിവാഹിതനും മറ്റൊരു നടന്‍ രണ്ടാം വിവാഹിതനുമാണ്. ഇരുവരും ചങ്ങാതിമാരാണ്. ഒരാള്‍ നായകവേഷത്തിലും മറ്റൊരാള്‍ ക്യാരക്ടര്‍ വേഷത്തിലും അഭിനയിക്കുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നാം വിവാഹക്കാരന്‍ ഭയന്നുവിറച്ചു നില്‍ക്കേണ്ട സമയമാണ്. അങ്ങനെയുള്ള അവസ്ഥയില്‍ പോലും സന്തോഷം കൊണ്ട് മതിമറന്നും സഹനടികളോട് ലൈംഗികഭാഷയില്‍ സംസാരിച്ചും അഹങ്കരിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts