ഇതാണ് മക്കളേ ഡാന്‍സ്! കരളേ…എന്റെ കരളിന്റെ..കരളേ ..ഗാനത്തിന് ചുവടുവച്ച്, സോഷ്യല്‍മീഡിയയുടെ കൈയടി നേടി അമ്മച്ചി; വീഡിയോ വൈറല്‍

സോഷ്യല്‍മീഡിയ സജീവമായതോടുകൂടി അറിയപ്പെടാതിരുന്ന പല കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ വിവിധങ്ങളായ കഴിവുകള്‍ അവതരിപ്പിക്കാനുള്ള അവസരം ഇന്ന് ലഭിക്കുന്നുണ്ട്. അഭിനയമായാലും പാട്ടായാലും മറ്റ് ഏത് തരത്തിലുള്ള കഴിവുകളായാലും ഒരു വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയേ വേണ്ടൂ സംഭവം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ താരമാവാം. ഭാഗ്യമുണ്ടെങ്കില്‍ സിനിമയിലും കയറിപ്പറ്റാം.

സമാനമായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു ഡാന്‍സാണ്. ഡാന്‍സെന്ന്് പറയുമ്പോള്‍ ഏതെങ്കിലും താരങ്ങളുടെയോ ജിമ്മിക്കി കമ്മല്‍ പോലെ ഏതെങ്കിലും യുവതീയുവാക്കളുടെയോ ഡാന്‍സല്ല.

ഇതൊരു അമ്മച്ചിയുടെ ഡാന്‍സാണ്. ചട്ടയും മുണ്ടും കുണുക്കുമൊക്കെയിട്ടൊരു നല്ല നാടന്‍ അമ്മച്ചിയുടെ കിടിലന്‍ ഡാന്‍സ്. ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കരളേ എന്റെ കരളിന്റെ കരളേ എന്ന ഗാനത്തിനാണ് അമ്മച്ചി ചുവടുവച്ചിരിക്കുന്നത്.

അമ്മച്ചിയും അമ്മച്ചിയുടെ ഡാന്‍സുമെല്ലാം ഇനി എപ്പോഴാണ് പ്രിയ വാര്യരെ കടത്തിവെട്ടുന്നതെന്ന് കാത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

Related posts