ആ​ന​ന്ദിന്‍റെ സത്യസന്ധതയ്ക്ക്  പവൻതിളക്കം; ഓട്ടോ സ്റ്റാന്‍റിൽ നിന്നും ലഭിച്ച സ്വർണമാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി

ച​ങ്ങ​നാ​ശേ​രി: ക​ള​ഞ്ഞു​കി​ട്ടി​യ ഒ​ന്നേ​കാ​ൽ പ​വ​ൻ മാ​ല ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ല്കി ഓ​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. ച​ങ്ങ​നാ​ശേ​രി പാ​ല​ത്ത​റ​ച്ചി​റ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ വ​ട​ക്കേ​ക്ക​ര വ​ട​ക്കേ​പ​റ​ന്പി​ൽ ആ​ന​ന്ദ് ആ​ണ് ത​ന്‍റെ നി​ർ​ധ​നാ​വ​സ്ഥ​യി​ലും സ്വ​ർ​ണ്ണ​മാ​ല ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ല്കി നാ​ടി​ന് മാ​തൃ​ക​യാ​യ​ത്. സ്റ്റാ​ൻ​ഡി​ൽ നി​ന്നും തു​രു​ത്തി​ക്ക് ഓ​ട്ടം പോ​യ​തി​ന് ശേ​ഷം സ്റ്റാ​ൻ​ഡി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ളാ​ണ് ഇ​വി​ടെ നി​ന്നും മാ​ല ല​ഭി​ച്ച​ത്.

ഉ​ട​ൻ ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും​കു​ട്ടി ആ​ന​ന്ദ് സ്വ​ർ​ണ​മാ​ല ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​മ തു​രു​ത്തി സ്വ​ദേ​ശി​രാ​ജ​പ്പ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി തെ​ളി​വു സ​ഹി​തം വി​വ​രം ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് മാ​ല ഇ​യാ​ൾ​ക്ക് കൈ​മാ​റി. സി​ഐ കെ.​പി.​വി​നോ​ദ്, എ​സ്ഐ മ​നു വി ​നാ​യ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മാ​ല കൈ​മാ​രി​യ​ത്.

Related posts