ചോദിക്കാനും പറയാനും ആരുമില്ലേ ..! സ​ദാ​ചാ​ര​ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​; പ്രതികൾ ഫേസ്ബുക്കിലൂടെ നിരന്തം അപമാനിക്കാൻ ശ്രമിച്ചതിനുള്ള മനോവിഷമമെന്ന് ബന്ധുക്കൾ

anish-lഅ​ഗ​ളി: സ​ദാ​ചാ​ര​ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്തു. അ​ഗ​ളി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. അ​ഗ​ളി കാ​ര​റ പ​ള്ള​ത്തു​വീ​ട്ടി​ൽ അ​നീ​ഷി​ന്‍റെ (22) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​നീ​ഷിന്‍റെ ആ​ത​മ​ഹ​ത്യാ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

ര​മേ​ശ്, ധ​നേ​ഷ് എ​ന്നി​വ​ർ ത​ന്നെ വീ​ണ്ടും അ​പ​മാ​നി​ക്കാ​ൻ‌ ശ്ര​മി​ക്കു​ന്ന​താ​യും അ​തി​നാ​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്നും ആ​ത്മ​ഹ​ത്യാകു​റി​പ്പി​ൽ പ​റ​യു​ന്നു. അ​നീ​ഷി​നെ പ്ര​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ വീ​ണ്ടും അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​ൽ അ​നീ​ഷി​ന് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ത​ന്നെ ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം അ​നീ​ഷ് പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് അ​നീ​ഷി​നെ വീ​ടി​നു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 14നു ​കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബീ​ച്ചി​ൽ പെ​ണ്‍​സു​ഹൃ​ത്തു​മൊ​ന്നി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് സ​ദാ​ചാ​ര​ഗു​ണ്ട​ക​ൾ അ​നീ​ഷി​നെ ആ​ക്ര​മി​ച്ച​ത്. ഇ​വ​രു​ടെ വീഡി​യോ​യും മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. സം​ഭ​വം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച​തോ​ടെ യു​വാ​വ് മാ​ന​സി​ക​മാ​യി വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ, കൊ​ല്ല​ത്തു പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​രു സ്വ​കാ​ര്യ​ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വാ​വ്. സം​ഭ​വ​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ അ​നീ​ഷ് ഏ​റെ മാ​ന​സി​ക​വി​ഷ​മത്തി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് അ​നീ​ഷി​നെ കാ​ണാ​ത്ത​തി​നെ​തു​ട​ർ​ന്ന് അ​മ്മ ല​ത ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് തൂ​ങ്ങി​മരി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച പ്ര​കാ​രം അ​ഗ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ജീ​ഷ് ഏ​ക​സ​ഹോ​ദ​ര​നാ​ണ്.

Related posts