എംഎൽഎ വാക്കുപാലിച്ചു; ഫലകമില്ലാതെ ആങ്കണവാടിയുടെ ഉദ്ഘാടനം അ​നി​ൽ അ​ക്ക​ര നിർവ്വഹിച്ചു

വ​ട​ക്കാ​ഞ്ചേ​രി: അ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യ താ​ജ്മ​ഹ​ലി​നു പോ​ലും ഉ​ദ്ഘാ​ട​ന ഫ​ല​ക​മി​ല്ലെ​ന്നും, പി​ന്നെ​യെ​ന്തി​നാ​ണ് കു​ട്ടി​ക​ൾ പ​ടി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളി​ൽ സ്വ​ന്തം പേ​ര് കൊ​ത്തി വെ​യ്ക്കു​ന്ന​തെ​ന്ന് അ​നി​ൽ അ​ക്ക​ര എംഎ​ൽഎ പ​റ​ഞ്ഞു.​

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ​മു​ണ്ട ത്തി​കോ​ട് 174 -ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽഎ ​ഇ​തോ​ടെ അ​നി​ൽ അ​ക്ക​ര എംഎ​ൽഎ ​വാ​ക്കു​പാ​ലി​ച്ചു. ത​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഒ​രു പ​ദ്ധ​തി​ക​ൾ​ക്കും ഉ​ദ്ഘാ​ട​ന ഫ​ല​ക​ത്തി​ൽ പേ​ര് ന​ൽ​കി​ല്ലെ​ന്ന വാ​ക്കാ​ണ് ഇ​തോ​ടെ പൂ​ർ​ത്തി​യാ​കു​ന്ന​ത്.
​ച​ട​ങ്ങി​ൽ ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സ്മി​ത അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​അ​ജി​ത്കു​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​വി.​സ​ണ്ണി, നേ​താ​ക്ക​ളാ​യ കെ.​ടി. ജോ​യി, ഇ.​ജി.​സ​ജീ​ഷ് ബാ​ബു, കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,നി​ഷ സു​നി​ൽ​കു​മാ​ർ, ഷീ​ജ വി​ശ്വ നാ​ഥ​ൻ, സ്ഥ​ലം വി​ട്ടു ന​ൽ​കി​യ കെ.​ടി.​ഫ്രാ​ൻ​സി​സ്, അ​ധ്യാ​പി​ക​മാ​ല​തി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.10 ല​ക്ഷം രൂ​പ ചി​ല​വി​ൽ നി​ർ​മ്മി​ച്ച അ​ങ്ക​ണ​വാ​ടി​യു​ടെ നി​ർ​മ്മാ​ണ ചു​മ​ത​ല പൂ​ർ​ണ്ണ​മാ​യും നി​ർ​മ്മി​തി​കേ​ന്ദ്ര​യ്ക്കാ​യി​രു​ന്നു.

Related posts