രോഗപ്രതിരോധശേഷി കുറയ്ക്കുന്നു, കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു! ഹാന്‍ഡ് വാഷുകള്‍ ഗുണത്തേക്കാളേറെ ദോഷം? ആന്റിബാക്ടീരിയല്‍ കെമിക്കലുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചറിയാം

GTY_hand_washing_jef_141118_12x5_1600ആശുപത്രികളിലെയും മറ്റും സാധനസാമഗ്രികള്‍ വൃത്തിയാക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ചു വന്നിരുന്ന ഒരു ഡ്രഗായിരുന്നു ട്രൈക്ലോസന്‍. എന്നാല്‍ ഇന്ന് ഭൂരിഭാഗം ആന്റി ബാക്ടീരിയല്‍ ഹാന്‍ഡ് വാഷുകളിലും സോപ്പുകളിലും ട്രൈക്ലോസന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഗുണത്തേക്കാലേറെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ് ഈ കെമിക്കലും അതുപയോഗിച്ചുണ്ടാക്കുന്ന ഇത്തരം ഹാന്‍ഡ് വാഷുകളും. ആന്റി ബാക്ടീരിയല്‍ സോപ്പുകളോ ഹാന്‍ഡ് വാഷുകളോ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നു പറയുന്നതിന് ചില കാരണങ്ങളുണ്ട്.

നിരന്തരമായി ഇത്തരം ആന്റി ബാക്ടീരിയല്‍ കെമിക്കലുകളുപയോഗിക്കുമ്പോള്‍ സാധാരണ ബാക്ടീരിയകള്‍ നശിക്കുന്നുണ്ടെങ്കിലും അന്റി ബയോട്ടിക് റെസിസ്റ്റന്റ് ബാക്ടീരികളെ നശിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നില്ല. നിരന്തരമായി ഉപയോഗിച്ചു കഴിയുമ്പോളാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ മനസിലായി തുടങ്ങുന്നത്. തൈറോയ്ഡ് ഹോര്‍മോണുമായി സാമ്യമുള്ളതാണ് ട്രൈക്ലോസന്‍. ഇക്കാരണത്താല്‍ അമിതവണ്ണം, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങി കാന്‍സറിലേക്ക് വരെ ഇത് നയിക്കാം. ട്രൈക്ലോസന്റെ ഉപയോഗം കുട്ടികളുടെ രോഗപ്രതിരോധശേഷിയെ തകര്‍ക്കുന്നു എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലാണ് വിവിധരോഗങ്ങളെ തടയാനുള്ള കഴിവ് കുട്ടികളുടെ ശരീരം ആര്‍ജിക്കുന്നത്. എന്നാല്‍ ആന്റിബാക്ടീരിയല്‍ ഹാന്‍ഡ് വാഷുകളുടെയോ സോപ്പുകളുടെയോ നിരന്തരമായ ഉപയോഗം ആ പ്രക്രിയയെ തടയുന്നു.

പ്രകൃതിക്കും ഇവ ദോഷം മാത്രമെ ചെയ്യുന്നുള്ളു. ഡ്രയിനേജിലൂടെയും മറ്റും ജലസ്രോതസ്സുകളില്‍ എത്തിപ്പെടുന്ന ട്രൈക്ലോസന്‍ വെള്ളത്തിലെ ഭക്ഷശൃംഖലയെ തന്നെ താറുമാറാക്കാന്‍ കെല്‍പ്പുള്ളതാണ്. ജലജീവികളുടെ മുഖ്യ ആഹാരമായ പായലിന്റെ വളര്‍ച്ചയെയാണ് ഇവ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ചുരുക്കത്തില്‍ അഴുക്കിനേക്കാള്‍ അപകടകാരിയാണ് ഇത്തരം കെമിക്കലുകള്‍. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതും മേല്‍പ്പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ്. 2012 മുതല്‍ 2014 വരെ പന്ത്രണ്ട് വയസുള്ള കുട്ടികളെ വിശദമായ പഠിച്ച ശേഷമാണ് ഇത്തരമൊരു പഠനഫലം പുറത്തുവന്നത്. അസിഡിറ്റി മുതല്‍ കോമയിലേക്ക് നയിക്കുന്ന രോഗങ്ങള്‍ വരെ ഇത്തരത്തില്‍ കുട്ടികള്‍ക്കുണ്ടാവാമെന്നും ഹാന്‍ഡ് വാഷില്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചേരുവകളാണ് പ്രധാനമായും ഇത്തരം രോഗങ്ങളിലേക്ക് നയിക്കുന്നതെന്നും പഠനം നടത്തിയവര്‍ സ്ഥാപിക്കുന്നു.

Related posts