ആ ശബ്ദം എന്റേതല്ല! അനുഷ്‌ക തുറന്നുപറയുന്നു…

അ​നു​ഷ്ക ഷെട്ടി സ്വ​ന്തം ശ​ബ്ദ​ത്തി​ൽ ഡ​ബ്ബ് ചെ​യ്തി​ട്ടി​ല്ല​ത്രേ. എ​ല്ലാ ചി​ത്ര​ങ്ങ​ളി​ലും അ​നു​ഷ്ക​യ്ക്ക് ശ​ബ്ദം ന​ൽ​കി​യ​ത് ഡ​ബ്ബ് ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ശ​ബ്ദം ന​ൽ​കാ​തെ ഉ​ൾ​വ​ലി​ഞ്ഞ​തി​ൽ ഒ​രു കാ​ര​ണ​മു​ണ്ട​ത്രേ. അ​തു താ​രം ത​ന്നെ തു​റ​ന്ന് പ​റ​യു​ന്നു.

“”എ​ന്‍റെ ശ​ബ്ദം കു​ട്ടി​ക​ളെപ്പോ​ലെ മ​ധു​ര​മു​ള്ള​തും വ​ള​രെ ചെ​റി​യ ശ​ബ്ദ​വു​മാ​ണ്. അ​ത് വ​ള​രെ ബോ​ൾ​ഡാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് യോ​ജി​ക്കു​ന്ന​ത​ല്ല. ഒ​രു ക​ഥാ​പാ​ത്രം ഹി​റ്റാ​ക​ണ​മെ​ങ്കി​ൽ അ​ഭി​ന​യ മി​ക​വ് മാ​ത്രം പോ​ര, ശ​ബ്ദ​വും വ​ള​രെ വ​ലി​യ പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. അ​ത് കൃ​ത്യ​മാ​യി ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​ന് തു​ല്യ​മാ​യി​രി​ക്കും. അ​തി​ന് ഞാ​ൻ ത​യാ​റ​ല്ല”- അ​നു​ഷ്ക പ​റ​യു​ന്നു.

അ​നു​ഷ്ക​യു​ടെ ആ​രാ​ധ​ക​ർ​ക്ക് ആ​ർ​ക്കും ഇ​തു​വ​രെ അ​റി​യാ​ത്ത ഒ​രു ര​ഹ​സ്യ​മാ​യി​രു​ന്നു ഇ​ത്. അ​താ​ണി​പ്പോ​ൾ താ​രം ത​ന്നെ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ദേ​വ​സേ​ന​യും അ​രു​ന്ധ​തി​യും ബാ​ഗ​മ​തി​യു​മെ​ല്ലാം സം​സാ​രി​ക്കു​ന്ന​ത് അ​നു​ഷ്ക​യു​ടെ ശ​ബ്ദ​ത്തി​ലാ​ണെ​ന്നാ​ണ് ഇ​തു​വ​രെ പ്രേ​ക്ഷ​ക​ർ ക​രു​തി​യി​രു​ന്ന​ത്.തെ​ന്നി​ന്ത്യ​യി​ലെ ബോ​ൾ​ഡ് ആ​ൻഡ് ബ്യൂ​ട്ടി​ഫു​ൾ നാ​യി​ക ഏ​തെന്നു ചോ​ദി​ച്ചാ​ൽ എ​ല്ലാ​വ​രും ര​ണ്ടാ​മ​തൊ​ന്ന് ചി​ന്തി​ക്കാ​തെ ഒ​റ്റ ശ്വാ​സ​ത്തി​ൽ പ​റ​യു​ന്ന​ പേ​ര് അ​നു​ഷ്ക ഷെ​ട്ടി​യു​ടേ​താ​യി​രി​ക്കും.

Related posts