വിവാഹം വേണമോ വേണ്ടയോ ? വിവാഹം കഴിക്കുന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടെന്ന് നടി അനുശ്രീ

anu600വിവാഹം കഴിയ്‌ക്കേണ്ടെന്ന് ഇടയ്ക്കിടെ ആലോചിക്കുന്നുണ്ടെന്ന് നടി അനുശ്രീ. പ്രമുഖ മലയാള മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ‘റിയാലിറ്റി ഷോ ചെയ്ത കാലത്ത് ഏതോ മാഗസിനില്‍ അഡ്രസ് വന്നിട്ട് വീട്ടിലേക്ക് കത്തുകള്‍ വരുമായിരുന്നു. അതില്‍ പ്രണയ ലേഖനങ്ങള്‍ കുറവായിരുന്നു.

ഇടയ്ക്ക് ഫേസ്ബുക് മെസഞ്ചറില്‍ പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കില്‍ മരിച്ചുപോകും എന്നൊക്കെ പറഞ്ഞ് ചിലര്‍ മെസേജ് അയയ്ക്കും. ഇതേ മെസേജ് തന്നെ മറ്റ് നായികമാര്‍ക്കും ഇവര്‍ ഫോര്‍വേഡ് ചെയ്യുന്നുണ്ടാവും. ‘വിവാഹവും  പ്രണയവുമൊന്നും തമാശയായി കാണേണ്ടതല്ല. തോന്നുമ്പോള്‍ ഉപേക്ഷിച്ചു പോകാനാണെങ്കില്‍ പിന്നെ പ്രണയവും  വിവാഹവുമൊക്കെ എന്തിനാ. സത്യം പറഞ്ഞാല്‍ പണ്ടെനിക്ക്  ചെറിയ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ സീരിയസായി ഒന്നുമില്ല. വിവാഹത്തെക്കുറിച്ചും സീരിയസായി ഇതുവരെ ആലോചിച്ചിട്ടില്ലയൈന്നും അനുശ്രീ പറയുന്നു.

‘ഇപ്പോഴത്തെ ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിവാഹം കഴിക്കാതിരുന്നാലോ എന്നു പോലും ആലോചിക്കാറുണ്ട്. നടിമാരുടെ വിവാഹവാര്‍ത്ത വരുമ്പോഴേ ആളുകള്‍ പറയാന്‍ തുടങ്ങും, ഉടനെ ഡിവോഴ്‌സ് വാര്‍ത്ത കേള്‍ക്കാമെന്ന്. കല്യാണം കഴിച്ചില്ലെങ്കില്‍ കഴിച്ചില്ലെന്നേ ഉള്ളൂ. താന്‍ കെട്ടാതെ നില്‍ക്കുന്നതു കണ്ടാണ് വീട്ടുകാര്‍ ചേട്ടന്റെ വിവാഹം ഉറപ്പിച്ചതെന്നും ഈ വരുന്ന ജൂണ്‍ 12നാണ് ചേട്ടന്റെ വിവാഹമെന്നും അനുശ്രീ പറയുന്നു. ആ വിവാഹം കഴിഞ്ഞിട്ട് വേണം നാത്തൂന്‍ പോരെടുക്കാനെന്നും താന്‍ അതിനുള്ള തയ്യാറെടുപ്പിലാണെന്നും നടി പറയുന്നു.

Related posts