റബർ ചതിച്ചപ്പോൾ മീൻ രക്ഷകനായി..! റബർ വില ഇടിഞ്ഞപ്പോൾ മരങ്ങൾ വെട്ടി മാറ്റിപ​​ടു​​താ​​ക്കു​​ള​​ത്തി​​ൽ മീ​​ൻ​​ വ​​ള​​ർ​​ത്തി വി​​ജ​​യ​​ഗാ​​ഥ ര​​ചി​​ച്ച് അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി

fishക​​റു​​ക​​ച്ചാ​​ൽ: പ​​ടു​​താ​​ക്കു​​ള​​ത്തി​​ൽ മീ​​ൻ​​വ​​ള​​ർ​​ത്തി വി​​ജ​​യ​​ഗാ​​ഥ ര​​ചി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് വെ​​ട്ടി​​ക്കാ​​വു​​ങ്ക​​ൽ കാ​​ട്ടു​​കു​​ന്നേ​​ൽ ജോ​​സ​​ഫ് മാ​​ത്യു എ​​ന്ന അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി. നീ​​ണ്ട​​കാ​​ല​​ത്തെ പ്ര​​വാ​​സ ജീ​​വി​​ത​​ത്തോ​​ടു വി​​ട പ​​റ​​ഞ്ഞ് നാ​​ട്ടി​​ലെ​​ത്തി​​യ അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി കാ​​ർ​​ഷി​​ക വൃ​​ത്തി​​യി​​ലേ​​ക്കു തി​​രി​​യു​​ക​​യാ​​യി​​രു​​ന്നു. ത​​ന്‍റെ തോ​​ട്ട​​ത്തി​​ലെ റ​​ബ​​ർ മ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നും മെ​​ച്ച​​പ്പെ​​ട്ട ആ​​ദാ​​യം ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ മ​​റ്റ് മാ​​ർ​​ഗ​​ങ്ങ​​ൾ തി​​ര​​ഞ്ഞു.

എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദ​​ധാ​​രി​​യാ​​യ മ​​ക​​ൻ നോ​​വി​​ന്‍റെ ആ​​ശ​​യ​​മാ​​ണ് മീ​​ൻ​​കു​​ളം. മ​​ത്സ്യ​​ക്കൃ​​ഷി​​യെ​​പ്പ​​റ്റി കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പ​​ഠി​​ച്ച ശേ​​ഷം റ​​ബ​​ർ മ​​ര​​ങ്ങ​​ൾ വെ​​ട്ടി​​മാ​​റ്റി​​യ ഭാ​​ഗ​​ത്ത് 25 മീ​​റ്റ​​ർ നീ​​ള​​ത്തി​​ലും 15 മീ​​റ്റ​​ർ വീ​​തി​​യി​​ലും ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ച് കൂ​​റ്റ​​ൻ കു​​ളം നി​​ർ​​മി​​ച്ചു. അ​​തി​​ൽ പ​​ടു​​ത​​യും വി​​രി​​ച്ചു. പ​​ടു​​ത വി​​രി​​ച്ച ശേ​​ഷം വെ​​ള്ളം നി​​റ​​ച്ച കു​​ള​​ത്തി​​ൽ മീ​​നു​​ക​​ളെ​​യും നി​​ക്ഷേ​​പി​​ച്ചു.

കോ​​ട്ട​​യം മീ​​ന​​ടം ഫി​​ഷ് ഫാ​​മി​​ൽ​​നി​​ന്നും വാ​​ങ്ങി​​യ 4000 തി​​ലാ​​പ്പി​​യ, ക​​ട്ല, രോ​​ഹു ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട മീ​​നു​​ക​​ൾ 500 വീ​​ത​​വും കു​​ള​​ത്തി​​ൽ നി​​ക്ഷേ​​പി​​ച്ചു. കു​​ള​​ത്തി​​ലെ വെ​​ള്ള​​ത്തി​​ന്‍റെ പി.​​എ​​ച്ച് മൂ​​ല്യം പ​​ള്ളം ഫി​​ഷ​​റീ​​സി​​ൽ പ​​രി​​ശോ​​ധി​​ച്ച് ആ​​വ​​ശ്യ​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ന​​ട​​ത്തി. വെ​​റും എ​​ട്ടു മാ​​സ​​ത്തെ പ​​രി​​ച​​ര​​ണ​​ത്തി​​നൊ​​ടു​​വി​​ൽ കു​​ള​​ത്തി​​ൽ​​നി​​ന്നും വി​​ള​​വെ​​ടു​​ത്ത​​ത് പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം കി​​ലോ മ​​ത്സ്യ​​ങ്ങ​​ളാ​​ണ്.

അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി​​യു​​ടെ കു​​ള​​ത്തി​​ലെ വി​​ള​​വെ​​ടു​​പ്പ് നാ​​ടി​​ന്‍റെ ഉ​​ത്സ​​വ​​മാ​​യി മാ​​റി. വി​​വ​​ര​​മ​​റി​​ഞ്ഞ് എ​​ത്തി​​യ​​വ​​ർ പൊ​​ന്നും വി​​ല​​യ്ക്ക് മീ​​ൻ വാ​​ങ്ങു​​വാ​​നും ത​​യ്യാ​​റാ​​യി. 180 മു​​ത​​ൽ 200 രൂ​​പ വ​​രെ വി​​ല​​യ്ക്കാ​​ണ് മീ​​നു​​ക​​ളെ വി​​ൽ​​ക്കു​​ന്ന​​ത്.

ക​​ന്നി വി​​ള​​വെ​​ടു​​പ്പി​​ൽ​​ത്ത​​ന്നെ മു​​ട​​ക്കു​​മു​​ത​​ൽ തി​​രി​​ച്ചു പി​​ടി​​ക്കാ​​നാ​​യ സ​​ന്താ​​ഷ​​ത്തി​​ലാ​​ണ് അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി. സാ​​ന്പ​​ത്തി​​ക നേ​​ട്ട​​വും ഒ​​പ്പം മാ​​ന​​സി​​ക ഉ​​ല്ലാ​​സ​​വും നേ​​ടു​​വാ​​നു​​ള്ള മാ​​ർ​​ഗ​​മാ​​ണ് മ​​ത്സ്യ​​ക്കൃ​​ഷി​​യെ​​ന്നാ​​ണ് അ​​പ്പ​​ച്ച​​ൻ​​കു​​ട്ടി പ​​റ​​യു​​ന്ന​​ത്. –

Related posts