ബാറ്ററി തകരാര്‍; യുഎഇയില്‍ ഐഫോണ്‍ തിരിച്ചു വിളിക്കുന്നു

appleആപ്പിളിന് തിരിച്ചടികള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ നിന്നാണ് പുതിയ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും വ്യാപക ബാറ്ററി തകരാര്‍ പരാതികള്‍ ഉയര്‍ന്നതോടെ യുഎഇയില്‍ നിന്നും ഐഫോണ്‍ 6എസ് തിരിച്ചുവിളിക്കാനൊരുങ്ങുകയാണ് കമ്പനി. 2015 സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ചൈനയില്‍ ഉത്പാദിപ്പിച്ച 88700 ഐഫോണുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഐഫോണ്‍ തിരിച്ചുവിളിക്കുന്നതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം ക്യംപയിന്‍ തുടങ്ങി. ഐഫോണ്‍ 6ന്റെ ചില സീരീസുകളില്‍ തകരാറുണ്ടെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയുമായി സഹകരിച്ചാണ് സാമ്പത്തിക മന്ത്രാലയം തിരിച്ചുവിളിക്കല്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്.

യുഎഇയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ആരോഗ്യപരമായ ഉപയോഗത്തിനും യുഎഇ മാര്‍ക്കറ്റില്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിന്റേയും ഭാഗമായാണ് ആപ്പിള്‍ കമ്പനിയുടെ ആവശ്യവുമായി സഹകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചില കമ്പനികളുടെ ഫുഡ് ,സോഫ്റ്റ് ഡ്രിങ്ക്‌സ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോഴും ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം ക്യാംപയിന്‍ നടത്തിയിരുന്നു.

Related posts