ആ​പ്പി​ളി​ന് ഒ​രു ല​ക്ഷം കോ​ടി ഡോ​ള​ർ മൂ​ല്യം

ന്യൂ​യോ​ർ​ക്ക്: ഒ​രു ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ വി​പ​ണി​മൂ​ല്യ​മു​ള്ള ലോ​ക​ത്തെ ആ​ദ്യ​ത്തെ ക​മ്പ​നി​യെ​ന്ന റി​ക്കാ​ർ​ഡ് ആ​പ്പി​ൾ സ്വ​ന്ത​മാ​ക്കി. ന്യൂ​യോ​ർ​ക്ക് ഓ​ഹ​രി​ക​മ്പോ​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഐ​ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ആ​പ്പി​ൾ ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡി​ന്‍റെ ഓ​ഹ​രി 207 ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് പോ​യി​ന്‍റി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് വി​പ​ണി​മൂ​ല്യം ഒ​രു ല​ക്ഷം കോ​ടി ഡോ​ള​ർ (68.5 ല​ക്ഷം കോ​ടി രൂ​പ) ക​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​പ്പി​ളി​ന്‍റെ ഓ​ഹ​രി​ക​ൾ മു​ക​ളി​ലേ​ക്കാ​യി​രു​ന്നു. ജൂ​ൺ വ​രെ​യു​ള്ള മൂ​ന്നു മാ​സ​ത്തേ​ക്ക് പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഓ​ഹ​രി​യി​ൽ ഉ​ണ്ടാ​യ​ത്. ബി​സി​ന​സ് എ​തി​രാ​ളി​ക​ളാ​യ ആ​മ​സോ​ണി​നെ​യും മൈ​ക്രോ​സോ​ഫ്റ്റി​നെ​യും ക​ട​ത്തി​വെ​ട്ടി​യാ​ണ് ആ​പ്പി​ൾ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

ച​രി​ത്ര​ത്തി​ൽ ഒ​രു ക​മ്പ​നി​ക്കു​പോ​ലും ഇ​ത്ര​യും വി​പ​ണി​മൂ​ല്യം ഉ​ണ്ടാ​യി​ട്ടി​ല്ല. 1976 ൽ ​സ്റ്റീ​വ് ജോ​ബ്സ് തു​ട​ങ്ങി​യ ക​മ്പ​നി​യു​ടെ ഐ​ഫോ​ൺ നേ​ടി​യ വി​ജ​യ​മാ​ണ് ഈ ​നേ​ട്ട​ത്തി​നാ​ധാ​രം.

Related posts