ദേ ആപ്പിള്‍ പിന്നേം വീണു, വില കുറച്ചേക്കുമെന്ന് സൂചന

iphone

ഒരുകാലത്ത് ആഢ്യത്വത്തിന്റെ പ്രതീകമായിരുന്ന ആപ്പിള്‍ ഐഫോണിന്റെ വില്പന വീണ്ടും ഇടിയുന്നു.
സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ച് വിപണിയില്‍ കുതിച്ച് കയറ്റം നടത്തിയ ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പനയില്‍ വീണ്ടും ഇടിവ്. 15 ശതമാനം ഇടിവാണ് ഇപ്പോള്‍ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം മൂന്നാം പാദത്തില്‍ 40.02 മില്യണ്‍ വില്‍പ്പന പ്രതീക്ഷിച്ചപ്പോള്‍ 40.4 മില്യണ്‍ ഫോണുകള്‍ വിറ്റുപോയി. എന്നാല്‍ വരുമാനത്തില്‍ കുറവുണ്ടായതായി കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. വരുമാന വര്‍ധനവിന് ഐഫോണ്‍ വില കുറയ്ക്കാനുള്ള സാധ്യത കമ്പനി ആരായുന്നുണ്ട്.

തകര്‍ച്ച താല്ക്കാലികമാണെന്നും ശക്തമായി തിരിച്ചുവരുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇപ്പോഴുള്ള നഷ്ടം കമ്പനി തിരിച്ചുപിടിക്കുമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് മോശമല്ലാത്ത വില്‍പ്പന നടന്നിരുന്ന ചൈനയിലും ഐ ഫോണിന് പ്രധാന്യം കുറഞ്ഞതായാണ് വിലയിരുത്തല്‍. 2016ലെ ആദ്യ മൂന്ന് മാസം 50.6 ബില്യണ്‍ ഡോളര്‍ വരുമാനം കണ്ടെത്തിയ ആപ്പിള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ വിപണിയിലും ഐഫോണിന്റെ ആധിപത്യത്തിന് മങ്ങലേറ്റിറ്റുണ്ട്. പുതുതലമുറ കമ്പനികളുടെ തള്ളിക്കയറ്റമാണ് ഐഫോണിന് തിരിച്ചടിയായത്. വര്‍ഷം തോറും പുത്തന്‍ സാങ്കേതികത ഉള്‍പ്പെടുത്തി പുതിയ തലമുറ ഹാന്‍ഡ്‌സെറ്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആപ്പിള്‍ 2003 ന് ശേഷം വിപണിയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Related posts