ക​ളി​ക്കാ​നോ പ​രി​ശീ​ല​നം ന​ട​ത്താ​നോ അ​ല്ല! ഗ്രൗ​ണ്ട് സ്റ്റാ​ഫി​നൊ​പ്പം അ​ര്‍ജു​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍

ല​ണ്ട​ന്‍: ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ടീ​മി​നൊ​പ്പ​ം ശ്രീ​ല​ങ്ക​യി​ലേ​ക്കു​ള്ള ആ​ദ്യ വി​ദേ​ശ പ​ര്യ​ട​ന​ത്തി​നു​ശേ​ഷ​മെ​ത്തിയ അ​ര്‍ജു​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ ക്രി​ക്ക​റ്റി​ല്‍ ത​ന്‍റെ ക​ഴി​വ് തേ​ച്ചു​മി​നു​ക്കി​യെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. അ​തി​നാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റു​ടെ മ​ക​ന്‍ ലോ​‍ഡ്‌​സി​ല്‍ എം​സി​സി യം​ഗ് ക്രി​ക്ക​റ്റേ​ഴ്‌​സി​നൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ​രി​ശീ​ല​ത്തി​നി​ടെ ല​ഭി​ച്ച ഇ​ട​വേ​ള​യി​ല്‍ അ​ര്‍ജു​ന്‍ ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ര​ണ്ടാം ടെ​സ്റ്റ് ന​ട​ക്കു​ന്ന ലോ​ര്‍ഡ്‌​സി​ലെ​ത്തി. ക​ളി​ക്കാ​നോ പ​രി​ശീ​ല​നം ന​ട​ത്താ​നോ അ​ല്ല പ​ക​രം ഗ്രൗ​ണ്ട് സ്റ്റാ​ഫി​നെ സ​ഹാ​യി​ക്കാ​നാ​യി​ട്ടാ​ണെ​ത്തി​യ​ത്. മെറിൽ​ബോ​ണ്‍ ക്രി​ക്ക​റ്റ് ക്ല​ബ് (എം​സി​സി) ആ​ണ് ലോ​ഡ്‌​സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ന്‍റെ ഉ​ട​മ​സ്ഥ​ര്‍.

ക്രി​ക്ക​റ്റി​ല്‍ ക​ഴി​വുള്ള പു​രു​ഷ, വ​നി​ത ക​ളി​ക്കാ​രു​ടെ ക​ഴി​വ് വ​ള​ര്‍ത്തി​യെ​ടു​ക്കാ​നാ​ണ് എം​സി​സി യം​ഗ് ക്രി​ക്ക​റ്റേ​ഴ്‌​സ് എ​ന്ന പേ​രി​ല്‍ അ​വ​ര്‍ക്കു പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്.അ​ര്‍ജു​ന്‍റെ പ്ര​വൃ​ത്തി​യെ ലോ​ഡ്‌​സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് അ​വ​രു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ശം​സി​ച്ചു.

Related posts