അരങ്ങേറ്റത്തിൽ സച്ചിന്‍റെ പാരമ്പര്യം കാത്ത് അർജുനും

ബം​ഗ​ളൂ​രു: ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ മ​ക​ൻ അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ അ​ണ്ട​ർ-19 അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ പൂ​ജ്യ​ത്തി​ന് പു​റ​ത്ത്. കൊ​ളം​ബോ​യി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ ന​ട​ക്കു​ന്ന യൂ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ത്സ​ര​ത്തി​ലാ​ണ് താരപുത്രന് നി​രാ​ശ​യോ​ടെ തു​ട​ക്കം. ഒൻപതാമനായി ക്രീസിലെത്തിയ അർജുൻ 11 പ​ന്തു​ക​ൾ നേ​രി​ട്ട് സ്പിന്നർ ശാ​ഷി​ക ദു​ൽ​ഷ​നു വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക ആദ്യ ഇന്നിംഗ്സിൽ 244 ​റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു. ഫാസ്റ്റ് ബൗളറായ അർജുനാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒൻപത് റൺസ് നേടിയ കമിൽ മിഷ്ഹാരയെ അർജുൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 11 ഓ​വ​റി​ൽ 33 റ​ൺ​സ് വ​ഴ​ങ്ങി​യാ​ണ് താരപുത്രൻ കന്നി വിക്കറ്റ് നേടിയത്. ലങ്കയ്ക്ക് മറുപടിയായി ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 589 റ​ൺ​സെ​ടു​ത്ത ഇ​ന്ത്യ​ക്ക് 345 റൺസിന്‍റെ ലീഡ് നേടി.

1989-ൽ ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ സ​ച്ചി​നും സ്കോർ ബോർഡ് തുറക്കും മുൻപ് പവലിയനിൽ മടങ്ങിയെത്തിയിരുന്നു. ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ അ​ര​ങ്ങേ​റ്റം കു​റി​ച്ച സ​ച്ചി​ൻ റ​ണ്ണെ​ടു​ക്കും മു​മ്പ് ഇ​തി​ഹാ​സ പേ​സ​ര്‍ വ​ഖാ​ര്‍ യൂ​നു​സി​ന്‍റെ പ​ന്തി​ൽ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

Related posts