എല്ലാം ശരിയായില്ല..! മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് പോലീസിൽ കീ​ഴ​ട​ങ്ങി

ktm-arrest-lകൊ​ച്ചി: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സി​പി​എം മു​ൻ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കീ​ഴ​ട​ങ്ങി. വ​ല്ലാ​ർ​പാ​ടം പ​ന​മ്പു​കാ​ട് പു​ന്ന​ക്കാ​ട്ടി​ൽ ഷ​ഗി (43)യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ സെ​ൻ​ട്ര​ൽ സി​ഐ അ​ന​ന്ത​ലാ​ലി​നു മു​ന്പി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ രാ​ത്രി ത​ന്നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്നും സെ​ൻ​ട്ര​ൽ സി​ഐ അ​റി​യി​ച്ചു.

അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ ഷ​ഗി നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലൊ​യ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടാം തീ​യ​തി​യാ​ണ് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സ്കൂ​ളി​ലെ​ത്തി​യ ​ഇ​യാ​ൾ മ​റ്റ് കു​ട്ടി​ക​ൾ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യു​ടെ സ്കൂ​ട്ട​ർ സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ പ്ര​തി​യു​ടെ ബ​ന്ധു താ​മ​സി​ച്ചു​വ​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. പ്ര​തി മൂ​ന്നാ​ർ, പീ​ച്ചി ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് സം​ഘം എ​ത്തി​യി​രു​ന്നു. എ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല.

Related posts