ഭാ​ര്യ​യെ ഉ​ല​ക്ക കൊ​ണ്ട​ടി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ; തലയ്ക്കടിച്ചപ്പോൾ മാറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് യുവതി; സ്ഥിരം മദ്യപാനിയായ ഇയാൾ ഭാര്യയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്ന് പോലീസ്

കാ​ട്ടാ​ക്ക​ട:മ​ദ്യ​പി​ച്ചെ​ത്തി​യ ഗ്യ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ ഉ​ല​ക്ക കൊ​ണ്ട​ടി​ച്ചു കൊ​ല്ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് പി​ടി​യി​ൽ . വാ​വോ​ട് കാ​ക്ക​ണം വി​ള ച​രു​വി​ള വീ​ട്ടി​ൽ കു​ഞ്ഞു​മോ​നാ​ണ് പി​ടി​യി​ലാ​യ​ത്. കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ സൗ​മ്യ(32)​യ്ക്കാ​ണ് അ​ടി​യേ​റ്റ​ത്. മ​ദ്യ​പാ​നി​യാ​യ കു​ഞ്ഞു​മോ​ൻ സൗ​മ്യ​യെ സ്ഥി​ര​മാ​യി മ​ർ​ദ്ദി​ക്കാ​റു​ണ്ടെന്നു പോലീസ് പറ ഞ്ഞു.

സാ​ധാ​ര​ണ മ​ർ​ദ​ന​മേ​ൽ​ക്കാ​റു​ണ്ടെ​ങ്കി​ലും സൗ​മ്യ ഒ​ന്നും മി​ണ്ടാ​റി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ എ​ട്ടി​ന് കു​ഞ്ഞു​മോ​ൻ ആ​ദ്യം ത​ടി​ക​ഷ്ണം കൊ​ണ്ട് അ​ടി​ച്ചു.അ​തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട സൗ​മ്യ വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ല​യി​ൽ ഉ​ല​ക്ക​കൊ​ണ്ട് അ​ടി​ച്ച​ത്.

അ​ടി വ​രു​ന്ന​തു​ക​ണ്ട് ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ തോ​ളി​ലാ​ണ് അ​ടി​വീ​ണ​ത്. അ​ടി​യേ​റ്റ് അ​വ​ശ​യാ​യ വീ​ണ സൗ​മ്യ​യെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് തോ​ളെ​ല്ല് പൊ​ട്ടി​യ​താ​യി ക​ണ്ട​ത്.

തു​ട​ർ​ന്ന് ചി​കി​ൽ​സ​യ്ക്ക് ശേ​ഷം ഇ​ന്ന​ലെ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.​കു​ഞ്ഞു​മോ​നെ ഇ​ന്ന​ലെ രാ​ത്രി നെ​യ്യാ​ർ​ഡാം എ​സ്ഐ സ​ന്തോ​ഷി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു ഇ​ന്ന് കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts