കാമുകി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ പ്രണയത്തിൽ നിന്ന് പിൻമാറി ; മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

Arrest-anandhuപേ​രൂ​ർ​ക്ക​ട: പേരൂർക്കട സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് യു​വാ​വി​നെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തു. പ​ത്ത​നം​തി​ട്ട മാ​ന്നാ​ർ പാ​വു​ക്ക​ര സ്വ​ദേ​ശി അ​ന​ന്തു (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  ക​ഴി​ഞ്ഞ പത്തിനാണ് യുവതിയെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തു​ന്ന​ത്.

പെൺകുട്ടിയും യുവാവും ത​മ്മി​ൽ അ​ടു​പ്പ​മു​ണ്ടായി​രു​ന്നു​വെ​ന്നും യുവതി മ​ര​ണ​പ്പെ​ടു​ന്പോ​ൾ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യ അ​ന​ന്തു യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ അ​തി​ൽ​ നി​ന്നു പിന്മാ​റി​യ​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​നു പ​ഠി​ക്കു​ന്പോ​ഴാ​ണ് യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

പ്ര​തി​ക്കെ​തി​രേ ബ​ലാ​ത്സം​ഗം, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ എ​ന്നി​വ​യു​ൾ​പ്പെ​ട്ട കേ​സാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.        പേ​രൂ​ർ​ക്ക​ട സിഐ സു​രേ​ഷ്ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ ആ​ർ.​എ​സ്. ശ്രീ​കാ​ന്ത്, അ​ഡീഷണൽ എ​സ്ഐ ഗോ​പ​കു​മാ​ർ, സിപി​ഒ​മാ​രാ​യ ഷാ​ജി, ഗി​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നു പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts