സാക്ഷിയായി മൊബൈൽ..! ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​നുനേ​രെ ബോം​ബേ​റ്; സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ മൊ​ബൈ​ൽ ഫോ​ൺ ഉ​ട​മയെ പോ​ലീ​സ് അറസ്റ്റു ചെയ്തു

ktm-arrest-lനാ​ദാ​പു​രം: ക​ല്ലാ​ച്ചി​ക്ക​ടു​ത്ത പു​റ​യ​നാ​ട്ട് സ്കൂ​ൾ പ​രി​സ​ര​ത്ത് ബി​ജെ​പി നാ​ദാ​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കു​റു​ക്ക​ണ്ടി താ​ഴെ കു​നി കെ.​കെ. ര​ഞ്ജി​ത്തി​ന്‍റെ വീ​ടി​നുനേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ വീ​ട്ട് മു​റ്റ​ത്ത് നി​ന്ന് ല​ഭി​ച്ച മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​ട​മ​യെ നാ​ദാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​രി​പ്പ​റ്റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബോം​ബേ​റ് ന​ട​ന്ന​യു​ട​ൻ ര​ഞ്ജി​ത്തി​ന്‍റെ വീ​ടി​ന് മു​റ്റ​ത്ത് നി​ന്നാ​ണ് നോ​ക്കി​യ ഫോ​ൺ ല​ഭി​ച്ച​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സി​ന് ഫോ​ൺ കൈ​മാ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​രി​പ്പ​റ്റ ഗ​വ: ഐ​ടി​ഐ​ക്ക് സ​മീ​പ​ത്തെ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സിം ​ആ​ണ് ഫോ​ണി​ലു​ള്ള​തെ​ന്നും ,എ​ന്നാ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ ബ​ന്ധു​വാ​ണെ​ന്നും ഇ​യാ​ളെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ബൈ​ക്കി​ൽ എ​ത്തി ബോം​ബെ​റി​ഞ്ഞ് ര​ക്ഷ​പെ​ടു​ന്ന​തി​നി​ട​യി​ൽ ഫോ​ൺ വീ​ണ് പോ​വു​ക​യാ​യി​രു​ന്നു. ബോം​ബേ​റി​ൽ ര​ഞ​ജി​ത്തി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​രു​ക​യും ചു​മ​രി​ന് വി​ള്ള​ലു​ണ്ടാ​വു​ക​യും ചെ​യ്തു. ബോം​ബി​ന്‍റെ ചീ​ളു​ക​ൾ തെ​റി​ച്ച് അ​യ​ൽ​വാ​സി​യ കെ.​ടി.​കെ. വാ​സു​വി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​രു​ന്നു.

Related posts