മദ്യം വരുത്തുന്ന വിനകൾ..! ക​ണ്ണ​പു​ര​ത്ത് യു​വ​തി ക്വാ​ർ​ട്ടേ​ഴ്സി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മദ്യപാനിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ്

ktm-arrest-lക​ണ്ണ​പു​രം: ഭ​ർ​തൃ​മ​തി​യെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ ക​ണ്ണ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണ​പു​രം ചു​ണ്ട​വ​യ​ലി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി മ​ഞ്ജു (25) വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​നെ ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് മ​ഞ്ജു​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല‌​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​നെ ക​ണ്ണ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​ന്നു രാ​വി​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഒ​രു​മാ​സം മു​ന്പാ​ണ് മ​ഞ്ജു​വും മ​ണി​ക​ണ്ഠ​നും ഇ​വി​ടെ താ​മ​സ​മാ​രം​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ മ​ണി​ക​ണ്ഠ​ൻ മ​ര​ത്ത​ടി ഉ​പ​യോ​ഗി​ച്ച് മ​ഞ്ജു​വി​നെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി ഇ​വ​ർ ത​മ്മി​ൽ സ്ഥി​ര​മാ​യി ക​ല​ഹി​ച്ചി​രു​ന്ന​താ​യി പ്ര​ദേ​ശ​ത്തു​ള്ള​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. നാ​ലു മ​ക്ക​ളു​ള്ള ഇ​വ​ർ​ക്കൊ​പ്പം ഇ​ള​യ മ​ക​നാ​യ മ​ദ​ൻ മാ​ത്ര​മാ​ണു​ള്ള​ത്. മ​റ്റു മ​ക്ക​ളാ​യ ഭ​ര​ണി, ഇ​ൻ​പ്, അ​ൻ​പ് എ​ന്നി​വ​ർ ത​മി​ഴ്നാ​ട്ടി​ലാ​ണ്.

Related posts