എല്ലാം കണ്ടുകൊണ്ട് ഒരാൾ..! വാഹനാ പകടത്തിൽ പരിക്കേറ്റ് ചി​കി​ത്സ തേ​ടി​യെ​ത്തി​യയാളുടെ പ​ണം ന​ഷ്‌​ടമാ​യ സം​ഭ​വം: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റിലായതിങ്ങനെ…

ktm-arrest-lവൈ​ക്കം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ ആ​ളു​ക​ളു​ടെ പ​ണം  അ​പ​ര​ഹ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ  പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.  വൈ​ക്കം ചെ​മ്മ​നാ​ക​രി സ്വ​ദേ​ശി രാ​ജേ​ഷ് (39)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.ക​ഴി​ഞ്ഞ എ​ട്ടി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ര​ക്തം  പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളു​മാ​യി  എ​റ​ണാ​കു​ളം  സ്വ​ദേ​ശി  സെ​യ്ദി (43)നെ  ​അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

വ​സ്ത്ര​ങ്ങ​ൾ ഊ​രി​മാ​റ്റി​യ​ശേ​ഷം പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഫീ​സ് അ​ട​യ്ക്കേ​ണ്ട കാ​ര്യം  സെ​യ്ദി​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ  ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ ആ​റാ​യി​ര​ത്തോ​ളം രൂ​പ​യു​ണ്ടെ​ന്നും പ​ണ​മെ​ടു​ക്കാ​നും ജീ​വ​ന​ക്കാ​രോ​ടു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഷ​ർ​ട്ട്  തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ആ​ശു​പ​ത്രി ത​ല​യ​ണ​ക​ൾ വ​യ്ക്കു​ന്ന​തി​നി​ട​യി​ൽ ര​ക്തം പു​ര​ണ്ട ഷ​ർ​ട്ട് ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​തി​ൽ പ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തു​സം​ബ​ന്ധി​ച്ച് സെ​യ്ദും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി  കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു തെ​ളി​വ്  ശേ​ഖ​രി​ച്ചു.  ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ  ഒ​രു പൊ​തി​യു​മാ​യി ത​ല​യ​ണ​ക​ൾ വ​യ്ക്കു​ന്ന മു​റി​യി​ലേ​ക്കു  പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും  കാ​മ​റ​യി​ൽ​നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചു.

സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നു ല​ഭി​ച്ച തെ​ളി​വു​ക​ളു​ടേ​യും  മ​റ്റു സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്  ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റു ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts