വാഹനം തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി മാല കവർന്ന സംഭവം; പ്ര​തി  രാ​സ​പ്പ​ന്  രണ്ട് വർ​ഷം ത​ട​വും പി​ഴ​യും

പാ​ല​ക്കാ​ട്: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന സ്ത്രീ​യെ ബൈ​ക്കി​ലെ​ത്തി ത​ട​ഞ്ഞുനി​ർ​ത്തി ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല ക​വ​ർ​ന്ന​തി​ന് കോ​യ​ന്പ​ത്തൂ​ർ പ​ല്ല​ടം രാ​സ​ക്കു​ട്ടി എ​ന്ന രാ​സ​പ്പ​നെ ര​ണ്ട് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 2000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും പാ​ല​ക്കാ​ട് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (മൂ​ന്ന്) എം. ​സു​ഹൈ​ബ് ശി​ക്ഷി​ച്ചു.

2016 ഡി​സം​ബ​ർ പ​ത്തി​ന് വൈ​കീ​ട്ട് നാ​ല​ര മ​ണി​ക്കാ​ണ് സം​ഭ​വം. മ​ല​ന്പു​ഴ ഇ​മേ​ജ് ക​ന്പ​നി​യി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ല​ന്പു​ഴ ക​വ ക​രി​ഞ്ഞാ​ലി വ​ട്ട​ക്ക​ള​ത്തി​ൽ പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ഉ​ഷ​യെ ചേ​ന്പ​ന​യി​ൽ റോ​ഡി​ൽ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മാ​ല ക​വ​ർ​ന്ന് പ്ര​തി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​വാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്.

പ്ര​തി​യു​ടെ ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ പൊ​ട്ടി​ച്ച മാ​ല​യും സ്റ്റീ​ൽ ക​ന്പി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ല​ന്പു​ഴ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സീ​നി​യ​ർ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​പ്രേം​നാ​ഥ് ഹാ​ജ​രാ​യി.

Related posts