സാറേ നല്ല തല്ല് കൊടുക്കണേ..!  ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ വി​വാ​ഹം ചെ​യ്ത്   സ്വർണവും പണവുമായി മു​ങ്ങി​യ വി​രു​ത​ൻ അ​റ​സ്റ്റി​ൽ; പ്രതിക്ക് കൊല്ലത്ത് ഭാര്യയും മൂന്നുമക്കളുമുണ്ടെന്ന് പോലീസ്

വ​ട​ക്കാ​ഞ്ചേ​രി: മൂ​ക​യും ബ​ധി​ര​യു​മാ​യ യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി മു​ങ്ങി​യ കേ​സി​ൽ യു​വാ​വ് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ല്ലം വ​യ​ലി​ൽ വീ​ട്ടി​ൽ സു​മേ​ഷി(35)​നെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി എ​സ്ഐ കെ.​സി. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

പ​റ​ന്പാ​യി ഡാം ​സി​റ്റി​യി​ൽ വി​ധ​വ​യാ​യ അ​മ്മ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ബ​ധി​ര- മൂ​ക യു​വ​തി​യെ​യാ​ണ് സു​മേ​ഷ് വ​ഞ്ചി​ച്ച​ത്. കൊ​ല്ല​ത്തു ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ള്ള സു​മേ​ഷ് പ​ത്ര​പ്പ​ര​സ്യം ക​ണ്ടാ​ണ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി വ്യാ​ജ വി​ലാ​സം ന​ല്കി യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ശോ​ക​ൻ, ജ​സ്റ്റി​ൻ, അ​നീ​ഷ്, ജോ ​വി​ൻ, ജ​യ​രാ​ജ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts