അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ 2 പേ​ർ അ​റ​സ്റ്റി​ൽ; ഒന്നര ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗറാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്

arrest-kanchavuത​ല​ശേ​രി: അ​ന്ത​ർ​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ ക​ണ്ണി​ക​ളാ​യ ര​ണ്ടു​പേ​രെ ബ്രൗ​ൺ​ഷു​ഗ​ർ സ​ഹി​തം പോ​ലീ​സ് പി​ടി​കൂ​ടി.   കോ​ഴി​ക്കോ​ട് പ​യ്യോ​ളി കീ​ഴൂ​രി​ലെ  കൊ​ക്കി​നി​യ​ന്‍റ​വി​ട ന​വാ​സ് (41), ത​ല​ശേ​രി മ​ട്ടാ​ന്പ്ര​ത്തെ സാ​ദി​ഖ് (45) എ​ന്നി​വ​രെ​യാ​ണ് ര​ണ്ടേ​കാ​ൽ ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ എം. ​അ​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്.

ബ്രൗ​ൺ​ഷു​ഗ​ർ വാ​ങ്ങാ​നെ​ത്തി​യ ഒ​രാ​ൾ കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. 85,000 രൂ​പ​യ്ക്ക് വാ​ങ്ങി​യ ബ്രൗ​ൺ​ഷു​ഗ​ർ ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്ക് മ​റി​ച്ചു​വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് വ​ല​യി​ലാ​യ​ത്.    ചാ​ലി​ൽ ഇ​ന്ദി​രാ​പാ​ർ​ക്കി​നു സ​മീ​പം മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്.

മം​ഗ​ളൂ​രു, മും​ബൈ, ബം​ഗ​ളൂ​രു എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ത​ങ്ങ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്ന​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.   പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല പ്ര​ധാ​ന പ്ര​തി​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts