എസ്ഐയെ ആക്രമിച്ച കുഴൽപ്പണ സംഘത്തിലെ നാ​ലു​പേ​ർ പി​ടി​യി​ൽ; പ്ര​ധാ​ന പ്ര​തി​ക്കായി തിരച്ചിൽ; പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

പാ​റ​ശാ​ല: പാ​റ​ശാ​ല​ക്കു സ​മീ​പം ഇ​ഞ്ചി​വി​ള​യി​ൽ നി​ന്നും ത​മി​ഴ്നാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ കു​ഴ​ൽ​പ്പ​ണം എ​സ്ഐ യെ ​ആ​ക്ര​മി​ച്ചു ത​ട്ടി​യെ​ടു​ത്തു ക​ട​ന്നു​ക​ള​ഞ്ഞ സം​ഘ​ത്തി​ലെ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട് ഫാ​ത്തി​മ കോ​ട്ടേ​ജി​ൽ അ​സീം (40 ) , ഇ​ഞ്ചി​വി​ല എ​സ് പി ​മ​ൻ​സി​ലി​ൽ പീ​രു​മു​ഹ​മ്മ​ദ് (24 ),ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട് പ്രാ​ക്ക​ത്തേ​രി വീ​ട്ടി​ൽ ഫി​റോ​സ് ഖാ​ൻ (30 ) ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട് പു​ര​യ്ക്കോ​ട്ടു​കോ​ണം അ​ജീ​ബ് (38 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​തു​ക്ക​ട എ​സ് ഐ ​റോ​ബ​ർ​ട്ട് ജെ​യ്‌​നി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ് . ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് സം​ഭ​വം .

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് ഭാ​ഷ്യം : കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ക്ക​ട എ​സ്ഐ മാ​ർ​ത്താ​ണ്ഡ​ത്തു നി​ൽ​ക്ക​വേ ബൈ​ക്കി​ൽ ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ഹ​വാ​ല​പ്പ​ണം ക​ട​ത്തു​ന്നു എ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു.ഇ​ത​നു​സ​രി​ച്ച് പ​ണ​വു​മാ​യി വ​ന്ന ഇ​രു​ച​ക്ര വാ​ഹ​നം നി​ർ​ത്താ​ൻ കൈ​കാ​ണി​ച്ചു​വെ​ങ്കി​ലും ,നി​ർ​ത്താ​തെ പോ​യ​തി​നാ​ൽ , സ്വ​ന്തം ബൈ​ക്കി​ൽ എ​സ്ഐ പി​ന്തു​ട​ർ​ന്ന് വ​രി​ക​യാ​യി​രു​ന്നു.

അ​തി​ർ​ത്ത​ക​ട​ന്നു ഇ​ഞ്ചി​വി​ള​യി​ലെ​ത്തി​യ​പ്പോ​ൾ എ​സ്ഐ കു​ഴ​ൽ പ​ണ​വു​മാ​യി വ​ന്ന അ​സീ​മി​നെ പി​ടി​കൂ​ടി.​ബാ​ഗു പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​സീം സു​ഹൃ​ത്തു​ക്ക​ളാ​യ അ​ൽ -അ​മീ​ൻ, പേ​ര് മു​ഹ​മ്മ​ദ് , ഫി​റോ​സ് ഖാ​ൻ , അ​ജീ​ബ് തു​ട​ങ്ങി​യ​വ​രെ ഫോ​ണി​ൽ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ല്ലാ​വ​രും കൂ​ടി എ​സ്ഐ റോ​ബ​ർ​ട്ട് ജെ​യ്‌​നി​നെ ആ​ക്ര​മി​ച്ചു ബാ​ഗു ത​ട്ടി​യെ​ടു​ത്തു ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​തു​വ​ഴി വ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി. തു​ട​ർ​ന്ന് സം​ഘം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പാ​റ​ശാ​ല പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ർ സ്ഥ​ല​ത്തെ​ത്തു​ന്ന​തി​നു മു​ൻ​പേ സം​ഘം ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് എ​സ്ഐ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കു​ഴ​ൽ​പ​ണ​വു​മാ​യി വ​ന്ന അ​സീ​മി​നെ പി​ടി​കൂ​ടു​ക​യും, അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു മൂ​ന്നു​പേ​രെ​യും തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യും ചെ​യ്തു.

അ​സീ​മി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ക​ളി​യി​ക്കാ​വി​ള മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ് ന​ൽ​കി​യ ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും , എ​സ്ഐ മ​ഫ്തി​യി​ലാ​യി​രു​ന്ന​തി​നാ​ൽ ,തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും , പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ വ​ന്ന​യാ​ളെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി​യ​താ​ണെ​ന്നും പ​ണം അ​താ​തു സ്ഥ​ല​ങ്ങ​ളി​ൽ ഏ​ല്പി​ക്കേ​ണ്ട​വ​രെ ഏ​ൽ​പ്പി​ച്ചെ​ന്നും വെ​ളി​പ്പെ​ടു​ത്തി.

കു​ഴ​ൽ​പ​ണ​മാ​ണോ, അ​സീം പ​റ​ഞ്ഞ​തു​പോ​ലെ മ​ൽ​സ്യ മാ​ർ​ക്ക​റ്റി​ലെ പ​ണ​മാ​ണോ​യെ​ന്നു അ​ന്വേഷി​ച്ചു വ​രു​ക​യാ​ണെ​ന്നും, പ്ര​ധാ​ന പ്ര​തി​യാ​യ അ​ൽ -അ​മീ​നി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നെ​യ്യാ​റ്റി​ൻ​ക​ര ഡി ​വൈ​എ​സ്പി ഹ​രി​കു​മാ​ർ , പാ​റ​ശാ​ല സി​ഐ ബി​നു​കു​മാ​ർ, എ​സ്ഐ എ​സ്. ബി. ​പ്ര​വീ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts