ഇവൻ ലാപ്ടോപ് ആരോഗ്യസ്വാമി..! ട്രെ​യി​നു​ക​ളി​ൽ സ​ഞ്ച​രി​ച്ച് യാ​ത്ര​ക്കാ​രു​ടെ ലാ​പ്ടോ​പ് മോ​ഷ്ടി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി പോലീസ് അറസ്റ്റു ചെയ്തു

arrest-laptop-swamiചാ​ല​ക്കു​ടി: ട്രെ​യി​നു​ക​ളി​ൽ സ​ഞ്ച​രി​ച്ച് യാ​ത്ര​ക്കാ​രു​ടെ ലാ​പ്ടോ​പ് മോ​ഷ്ടി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി പോ​ലീ​സ് പി​ടി​യി​ലാ​യി. പു​തു​ക്കോ​ട്ടെ പൂ​ങ്ക​ന​ഗ​ർ സ്വ​ദേ​ശി ആ​രോ​ഗ്യ​സ്വാ​മി (39)യെ​യാ​ണ് എ​സ്ഐ ജ​യേ​ഷ് ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

ചാ​ല​ക്കു​ടി സി​ഐ വി.​എ​സ്.​ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യ്ക്കി​ടെ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ചു​റ്റി​ത്തി​രി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ലാ​പ്ടോ​പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഒ​രാ​ളു​ടെ കൈ​യി​ൽ​നി​ന്നു വാ​ങ്ങി​യ​താ​ണെ​ന്നും സി​വി​ൽ എ​ൻ​ജി​നീ​യ​റാ​ണെ​ന്നു​മാ​ണു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മോ​ഷ​ണം ന​ട​ത്തി​യ​താ​ണെ​ന്നു സ​മ്മ​തി​ച്ചു.

ജ​ന​റ​ൽ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റു​ന്ന ഇ​യാ​ൾ ഉ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ൾ മോ​ഷ്ടി​ച്ച് അ​ടു​ത്ത സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​എ​സ്ഐ ബി​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, ടി.​യു.​റെ​ജി, വി​നോ​ദ്കു​മാ​ർ, വി.​എ​സ്.​അ​ജ​യ്കു​മാ​ർ, വി.​യു.​സി​ൽ​ജൊ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts