വീട് വിട്ട് ഇറങ്ങിത്തിരിച്ച പെൺകുട്ടികൾ മറൈൻഡ്രൈവിലെത്തി; ഇവിടെ വെച്ച് പരിചയപ്പെട്ട നിസ്മൻ ആലുവാ കണിച്ചു തരമെന്ന് പറഞ്ഞ് കുട്ടികളെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു

arrest-nismanവൈ​പ്പി​ൻ :  ഞാ​റ​ക്ക​ൽ പെ​രു​ന്പി​ള്ളി ഭാ​ഗ​ത്ത് നി​ന്നും കാ​ണാ​താ​യ  14ഉം 16​ഉം വ​യ​സു​ള്ള  ര​ണ്ട് ബാ​ലി​ക​മാ​ർ​ക്കുനേ​രേ ലൈം​ഗികാ​തി​ക്ര​മം കാ​ണി​ച്ച സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം-​ആ​ലു​വ റൂ​ട്ടി​ൽ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക്ലീ​ന​ർ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി നി​സ്മാ​ൻ (20)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ട് വി​ട്ട് ഇ​റ​ങ്ങി​പ്പോ​യ ബാ​ലി​ക​മാ​രെ എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ വ​ച്ചാ​ണ്  പ്ര​തി ക​ണ്ടു മു​ട്ടി​യ​തും പ​രി​ച​യ​പ്പെ​ട്ട​തു​മെ​ന്ന്  പോ​ലീ​സ് പറഞ്ഞു.  അ​വി​ടെ നി​ന്ന് ബ​സി​ൽ ക​യ​റ്റി ബാ​ലി​ക​മാ​രെ ആ​ലു​വ​യി​ലേ​ക്ക് കൊ​ണ്ട് പോ​യി. രാ​ത്രി ആ​ലു​വ റെയി​ൽവേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വ​ച്ചാ​ണ് അ​തി​ക്ര​മം കാ​ണി​ച്ച​ത്.

പി​റ്റേ​ന്ന് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ബാ​ലി​ക​മാ​രെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ബാ​ലി​ക​മാ​രു​ടെ മൊ​ഴി അ​നു​സ​രി​ച്ച് പ്ര​തി​ക്കെ​തി​രേ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് ബാ​ലി​ക​മാ​രെ​ക്കൊണ്ട് ത​ന്നെ പ്ര​തി​യു​ടെ മൊ​ബൈ​ലി​ൽ വി​ളി​പ്പി​ച്ച് ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്ത് നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ബു​ധ​നാ​ഴ്ച  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പെൺകുട്ടികളെ കോ​ട​തി ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. സി​ഐ കെ. ​ഉ​ല്ലാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ  എ​എ​സ്ഐ ഹ​രി, പോ​ലീ​സു​കാ​രാ​യ സ​ജീ​വ്, രാ​ജേ​ഷ്, സു​നീ​ഷ് ലാ​ൽ, ഷാ​ജി, പ്ര​വീ​ണ്‍, വ​നി​താ പോ​ലീ​സ് ബോ​ണ്‍​സി​ല എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts