വീട്ടിലാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിവീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേസിൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പിടിയിൽ; നിരന്തര ശല്യം സഹിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയതെന്ന് വീട്ടമ്മ

വി​ഴി​ഞ്ഞം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം ആ​മ്പ​ൽ​കു​ളം സ്വ​ദേ​ശി സ​ബീ​ർ​ഖാ​ൻ (27)നെ​യാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ച് ക​ട​ന്ന് വീ​ട്ട​മ്മ​യെ ബ​ലാ​ൽ​ക്കാ​ര​മാ​യി പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യെ​ന്നു വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ​എ​ഫ്ഐ മു​ൻ പ്രാ​ദേ​ശി​ക നേ​താ​വ് കൂ​ടി​യാ​യ സ​ബീ​ർ​ഖാ​നെ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ര​ണ്ട് ദി​വ​സം​മു​മ്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ത്തി​നാ​യാ​ണ് വീ​ട്ട​മ്മ സി​പി​എം നേ​താ​വി​നെ ആ​ദ്യ​മാ​യി സ​മീ​പി​ച്ച​ത്. ശ​ല്യം സ​ഹി​ക്കാ​താ​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യ​ത്. ഒ​ളി​വി​ൽ പോ​യ നേ​താ​വി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു. കേ​സ് തേ​ച്ചു​മാ​ച്ച് ക​ള​യാ​ൻ സി​പി​എ​മ്മും പോ​ലീ​സും ഒ​ത്തു ക​ളി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് വി​ഴി​ഞ്ഞം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഴി​ഞ്ഞ​ത്ത് പ്ര​ക​ട​ന​വും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​മു​ജീ​ബ്റ​ഹു​മാ​ൻ, എ​ൻ.​എ​സ്.​നു​സൂ​ർ, സ​ജു, മോ​ഹ​ന​ൻ, നൗ​ഷാ​ദ്, സ​ലിം, ജ​ലീ​ൽ ,സ​ക്കീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി.

Related posts