അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന നടത്തിയ ആർഎസ് എസ് യു​വാ​വ് പി​ടി​യി​ൽ; അന്പതിനായിരം രൂപയുടെ പുകയില ഉത്പന്നങ്ങളും പടികൂടി; ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് ആർഎസ്എസ് നേതാക്കൾ

ചേ​ർ​ത്ത​ല: അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് മാ​ട​വ​ന​വെ​ളി ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന രാ​ജ(34)​നെ​യാ​ണ് ചേ​ർ​ത്ത​ല എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ര​ണ്ട​ര ലി​റ്റ​ർ മ​ദ്യ​വും, വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 1100 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​മാ​യ ഹാ​ൻ​സും ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി. പൊ​തു മാ​ർ​ക്ക​റ്റി​ൽ 50000 രൂ​പ​യോ​ളം വി​ല​യു​ള്ള​താ​ണി​ത്.

പ്ര​ദേ​ശ​ത്തെ സ​ജീ​വ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നു ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളു​മാ​യി ആ​ർ​എ​സ്എ​സി​നു യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പ​ക്ട​ർ വി.​സ​ലി​ല​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​വി. വേ​ണു, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ പി.​ഡി. ക​ലേ​ഷ്, മ​ണി​ക​ണ്ഠ​ൻ, സു​രേ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ടി. ക​ലേ​ഷ്, വി.​എ​സ്. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts