പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ആ​ൾക്ക്  പോ​ലീ​സ് സ്റ്റേ​ഷ​നിൽ മർദനം; ഒരാൾ അറസ്റ്റിൽ

ബാ​ല​രാ​മ​പു​രം: പോ​ലി​സി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ആ​ളെ പോ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്തു ക​യ​റി ഒ​രു സം​ഘം മ​ർ​ദി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം അ​ഞ്ചു​വ​ന്ന തെ​രു​വി​ൽ എം​എ​ച്ച് ഷാ​ജ​ഹാ​ൻ(47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഷാ​ജ​ഹാ​ൻ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നാ​ണ്. എ​സ്ഡി​പി​ഐ കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജി മോ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഷാ​ജ​ഹാ​നും ഷാ​ജി​മോ​നും ത​മ്മി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ഷാ​ജി​മോ​നെ പോ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്തി​രു​ന്ന് പ​രാ​തി എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കെ ഡി​വൈ​എ​ഫ്ഐ നേ​മം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സാ​ദി​ഖ് അ​ലി, സു​ഹൃ​ത്ത് സ​ക്കീ​ർ എ​ന്നി​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്തു ക​യ​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് വാ​തി​ലി​ന്‍റെ ഗ്രി​ൽ അ​ട​ച്ച് ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഷാ​ജ​ഹാ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യും സാ​ദി​ഖ് അ​ലി, സ​ക്കീ​ർ എ​ന്നി​വ​രെ ര​ണ്ടും മൂന്നും പ്ര​തി​ക​ളാ​ക്കി​യും കേ​സെ​ടു​ത്തി​രു​ന്നു.

Related posts