വീട്ടിൽ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ വിവരം; ആ​ര്യ​നാ​ട്ട് എ​ക്സൈ​സ് റെ​യ്ഡിൽ വാ​റ്റ് ചാ​രാ​യ​വും കോ​ട​യും പി​ടി​ച്ചെ​ടു​ത്തു; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട്ട് എ​ക്സൈ​സ് റെ​യ്ഡ്. 55 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും 450 ലി​റ്റ​ർ കോ​ട​യു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ആ​ര്യ​നാ​ട് ഈ​ഞ്ച​പു​രി സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് (21), സ​ന​ൽ​കു​മാ​ർ (55), പ​ന​വൂ​ർ സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (60) എ​ന്നി​വ​രെ​യാ​ണ് ആ​ര്യ​നാ​ട് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. അ​ജി​ത്തി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ചാ​രാ​യ വാ​റ്റ് ന​ട​ത്തി വ​ന്നി​രു​ന്ന​ത്.

എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ആ​ര്യ​നാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷ​ഹാ​ബു​ദ്ദീ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, ഷി​ൻ​രാ​ജ്, ജു​നൈ​ദാ​ബീ​വി, റി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

Related posts