മോശം കൂട്ടുകെട്ട്..! കവര്‍ച്ചകേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥി സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയെന്ന് പോലീസ്

ktm-arestതൃശൂര്‍: കുരിയച്ചിറയില്‍ കടമുറികള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ഇക്കഴിഞ്ഞ ക്രിസ്മസിനു കുരിയച്ചിറയിലെ സ്റ്റേഷനറിക്കടയിലും തൊട്ടടുത്ത ഇറച്ചിവില്പന കടയിലും മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.  സ്റ്റേഷനറി കടയില്‍ സൂക്ഷിച്ചിരുന്ന പണവും റീചാര്‍ജ് കൂപ്പണുകളും മറ്റു സാധനങ്ങളും മോഷണം പോയിരുന്നു. ഇറച്ചിക്കടയില്‍നിന്ന് പതിനായിരം രൂപയും കവര്‍ച്ച ചെയ്തു. ഷാഡോ പോലീസാണ് പ്രതിയെ പിടികൂടിയത്.

എസ്എസ്എല്‍സി പരീക്ഷയില്‍ തൊണ്ണൂറു ശതമാനത്തോളം മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായത്. മോശം കൂട്ടുകെട്ടുകളാണ് കുട്ടിയെ വഴിതെറ്റിച്ചതെന്നു പോലീസ് പറഞ്ഞു. മോഷണമുതല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നെടുപുഴ എസ്‌ഐ സജിത്കുമാര്‍, ഷാഡോ പൊലീസ് എസ്‌ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, എഎസ്‌ഐമാരായ പി.എം. റാഫി, പി.ജി. സുവൃതകുമാര്‍, ബെനഡിക്റ്റ്, സീനിയര്‍ സിപിഒ കെ. ഗോപാലകൃഷ്ണന്‍, സിപിഒമാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Related posts