അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു..! അ​ധ്യാ​പി​ക​യെ കൈ​യേ​റ്റം ചെ​യ്ത അ​ധ്യാ​പ​ക​നെ അറസ്റ്റു ചെയ്തു; വൈകിയെ ത്തിയെന്നാ രോപിച്ച് ഇയാൾ കുട്ടികളുടെ മുൻപിൽ വച്ച് മോശമായി പെരുമാറുകയായിരുന്നു

ചേ​ർ​ത്ത​ല : ട്യൂ​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ വൈ​കി​യെ​ത്തി​യ അ​ധ്യാ​പി​ക​യെ കൈ​യേ​റ്റം ചെ​യ്യു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത കേ​സി​ൽ പി​ടി​യി​ലാ​യ സ​ഹ​അ​ധ്യാ​പ​ക​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി റെ​ജി​മോ​ൻ (42) നെ​യാ​ണു ചേ​ർ​ത്ത​ല ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി 14 ദി​വ​സ​ത്തേ​യ്ക്കു റി​മാ​ൻ​ഡ് ചെ​യ്ത​ത്.

വ​യ​ലാ​ർ നാ​ഗം​കു​ള​ങ്ങ​ര ക​വ​ല​യ്ക്കു സ​മീ​പ​ത്തെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ മ​ഴ​മൂ​ലം വൈ​കി​യെ​ത്തി​യ അ​ധ്യാ​പി​ക​യോ​ട് ഇ​യാ​ൾ ക​യ​ർ​ക്കു​ക​യും പി​ന്നീ​ടു ക്ലാ​സി​ലെ​ത്തി കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വ​ച്ചു മോ​ശ​മാ​യി പെ​രു​മാ​റു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തെ​ന്നു കാ​ട്ടി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു എ​സ്ഐ സി.​സി പ്ര​താ​പ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts