ഞാനൊന്നു തൊട്ടതേയുള്ളു സാർ..!  മദ്യലഹരിയിൽ ഭാര്യയുടെ  മൂക്ക് ഇടിച്ചു തകർത്തു; തന്‍റെ പേരിലുള്ള സ്ഥലം എഴുതി നൽകാൻ ശല്യപ്പെടുത്തിയതാണ് വഴക്കിന് കാരണമെന്ന്  വേലായുധൻ

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ മൂ​ക്കി​ടി​ച്ചു ത​ക​ർ​ത്തു. മൂ​ക്കി​ന്‍റെ പാ​ല​ത്തി​ന് പൊ​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് 33കാ​രി​യാ​യ ഭാ​ര്യ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ർ​ത്താ​വ് വേ​ലാ​യു​ധ​ൻ (44) അ​റ​സ്റ്റി​ലാ​യി. രാ​മ​പു​ര​ത്തി​ന​ടു​ത്ത് പൂ​വ​ക്കു​ള​ത്താ​ണ് സം​ഭ​വം.

മ​ദ്യ​പി​ച്ച് ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​തു പ​തി​വാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും മൂ​ക്കി​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഭ​ർ​ത്താ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. ഇ​വ​ർ​ക്ക് മൂ​ന്നു മ​ക്ക​ളു​ണ്ട്. അ​തേ സ​മ​യം സ്ഥ​ലം ഭാ​ര്യ​യു​ടെ പേ​രി​ൽ എ​ഴു​തി കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് വ​ഴ​ക്കി​ന് കാ​ര​ണ​മെ​ന്നാണ് ഭർത്താവി ന്‍റെ മൊഴി.

Related posts