എന്തുകൊണ്ട് അപര്‍ണതിയെ ഒഴിവാക്കി: തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ആര്യ, എടാ നീ വായടയ്ക്കെന്ന് പറഞ്ഞ് അപര്‍ണതി: ആര്യ മലയാളിയെ വിവാഹം ചെയ്യുമോ?

ആര്യയ്ക്ക് പരിണയം എന്ന റിയാലിറ്റി ഷോ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നു. ഇനി മൂന്നേമൂന്ന് പേര്‍ മാത്രം. സൂസന്‍, മലയാളിയായ സീതാലക്ഷ്മി, അഗത എന്നിവര്‍. മലയാളി പെണ്‍കുട്ടിയെ ആര്യ സ്വീകരിക്കുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. പരിപാടി പല കോപ്രായങ്ങളിലൂടെയും മുന്നോട്ടുപോകുന്നുണ്ടെങ്കിലും ആര്യ ആരെ വിവാഹം ചെയ്യുമെന്ന് അറിയാനാണ് എല്ലാവര്‍ക്കും ആഗ്രഹം. അതിനിടയില്‍ അവസാന എലിമിനേഷനില്‍ മലയാളിയായ അപര്‍ണതിയെ പുറത്താക്കിയത് ചര്‍ച്ചാ വിഷയമായിരുന്നു. എല്ലാവര്‍ക്കും അപര്‍ണതിയോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. അപര്‍ണതി ആര്യയ്ക്ക് ചേരുമെന്ന് പലരും പറയുകയുണ്ടായി.

പ്രതീക്ഷിക്കാതെയാണ് അപര്‍ണതിയെ ഷോയില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ തന്റെ മാനസികാവസ്ഥ അപര്‍ണതി വെളിപ്പെടുത്തിയിരുന്നു. എലിമിനേറ്റ് ആയ അഗതി, ദേവസൂര്യ എന്നിവരും ആര്യയും സംവാദത്തില്‍ പങ്കെടുത്തിരുന്നു. ഓരോ മത്സരാര്‍ത്ഥിയേയും എലിമിനേറ്റ് ചെയ്യുന്നത് വളരെ വിഷമത്തോടെയാണെന്ന് ആര്യ അവതാരകയോട് പറഞ്ഞു.

അപര്‍ണതി വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും എന്തും തുറന്നു പറയുന്ന സ്വഭാവക്കാരിയാണെന്നും ആര്യ പറഞ്ഞു. ഷോയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ജീവിതം എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് ഇനിയുള്ള കാര്യങ്ങള്‍ താന്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നും ജീവിതം എങ്ങനെ പോകുന്നോ അതുപോലെ അങ്ങ് നീങ്ങുമെന്നും അപര്‍ണതി മറുപടി നല്‍കി.

അപര്‍ണതിക്ക് ഒരുപാട് ഫാന്‍സ് ഉണ്ടെന്ന് അപര്‍ണതിയെ കാണാന്‍ മാത്രം ഈ ഷോ കാണുന്നവരുണ്ടെന്നും അവതാരക പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലായി, ആര്യയുടെ മികച്ച ജോഡി ഞാനാണെന്ന്. പക്ഷേ ഇയാള്‍ക്ക് മനസ്സിലായില്ലല്ലോ എന്ന് അപര്‍ണതി പറഞ്ഞു. ഇതുകേട്ട ആര്യ അപര്‍ണതിയെ ആര്‍ക്കെങ്കിലും ഇഷ്ടമാകാതെ വരുമോ. എനിക്കും ഭയങ്കര ഇഷ്ടമാണെന്ന് ഉത്തരം നല്‍കി. എടാ, നീ വായടയ്ക്ക്. എന്നെ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ പുറത്താക്കിയത്. ഇനി ഒന്നും പറയാന്‍ നില്‍ക്കണ്ടെന്നും അപര്‍ണതി തുറന്നടിച്ചു.

 

Related posts