കുഞ്ചാക്കോ ബോബന്റെ പ്രിയം സിനിമയിലെ ആ തലതെറിച്ച മൂന്നു പിള്ളേരില്‍ രണ്ടുപേരും സിനിമയില്‍ താരങ്ങളായി, മൂന്നാമനായ ആ കുസൃതിപയ്യന്‍ എവിടെ? ഉത്തരം ഇതാ

ചാക്കോച്ചനൊപ്പം തകര്‍ത്തഭിനയിച്ച മൂന്നു ബാലതാരങ്ങളില്‍ രണ്ടു പേര്‍ ഇന്ന് താരങ്ങളായി മലയാള സിനിമയില്‍ തിരച്ചെത്തി. മഞ്ജിമ ഇന്ന് അറിയപ്പെടുന്ന തെന്നിന്ത്യന്‍ താരസുന്ദരിയായി മാറി. അരുണ്‍ നായകനായും സഹ നടനായും തിളങ്ങി. എന്നാല്‍ അശ്വിന്‍ തമ്പി എവിടെയാണ്. ? പ്രിയം, മധുരനൊമ്പരക്കാറ്റ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ ഇന്നും മലയാളികളുടെ മനസിലുണ്ട്. പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷനായ അശ്വിന്റെ വിവാഹ ചിത്രമാണ് സോഷ്യല്‍  മീഡിയയില്‍ പ്രചരിച്ചത്.
2
അശ്വിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശി ഭാഗ്യലക്ഷ്മിയാണ് അശ്വിന്റെ ജീവിതപങ്കാളി. സിനിമ വിട്ട ശേഷം അശ്വിന്‍ എഞ്ചിനിയറിംഗില്‍ ബിരുദമെടുത്തു. ഇപ്പോള്‍ മുംബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ചാക്കോച്ചന്റെ പ്രിയത്തിലെ ഈ ഗാനം ഒരുനാള്‍ കൊച്ചുകുട്ടികളുടെ പ്രിയഗാനമായിരുന്നു. ഈ ഗാനം പോലെ തന്നെ പാട്ടുപാടി അഭിനയിച്ചിരുന്ന മൂന്നു ബാല താരങ്ങളും പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയിരുന്നു. ബേബി മഞ്ചിമ, മാസ്റ്റര്‍ അശ്വിന്‍, മാസ്റ്റര്‍ അരുണ്‍ എന്നിവരായിരുന്നു ആ മുന്നൂ കുരുന്നുകള്‍.asffff

Related posts