ഏ​ഷ്യ​ന്‍ ഗെ​യിം​സ്; നീ​ര​ജ് ചോ​പ്ര പ​താ​കയേന്തും

ന്യൂ​ഡ​ല്‍ഹി: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​താ​ക ജാ​വ​ലി​ന്‍ ത്രോ​താ​രം നീ​ര​ജ് ചോ​പ്ര​യേ​ന്തും. ജ​ക്കാ​ര്‍ത്ത​യി​ല്‍ 18നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍.

ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ന​രേ​ന്ദ​ര്‍ ബ​ത്ര​യാ​ണ് ഇ​ന്ത്യ​യു​ടെ പ​താ​ക വാ​ഹ​ക​നാ​യി ചോ​പ്ര​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. 18 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 2 വ​രെ ഇ​ന്തോ​നേ​ഷ്യ​ന്‍ ന​ഗ​ര​ങ്ങ​ളാ​യ ജ​ക്കാ​ര്‍ത്ത​യും പാ​ലെം​ബാ​ങു​മാ​ണ് ഗെ​യിം​സി​നു വേ​ദി​ക​ളാ​കു​ന്ന​ത്.

Related posts