ഞാന്‍ ടൊവിനോയല്ല, കാശു തരുമെന്ന് ആരും വ്യാമോഹിക്കുകയും വേണ്ട; പോയ പണം പോയതുതന്നെയെന്ന് ആസിഫ് അലി, യുവതാരങ്ങള്‍ക്കിടയില്‍ ഈഗോ?

tovinoആസിഫ് അലി നായകനായ ഹണീബി-2 തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ജീന്‍പോള്‍ ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹണീബി-1ലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുമുണ്ട്. ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരത മലയാളത്തില്‍ പ്രോമോഷന്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു. പ്രേമോഷന്‍ നടത്തുന്നതിനിടെ ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയാല്‍ പണം തിരികെ നല്‍കാമെന്ന് ടൊവിനോ പറഞ്ഞിരുന്നു. അതിന്റെ ചുവടു പിടിച്ച് ആസിഫ് അലിയെ ഒന്നു തള്ളിയ ആരാധകനാണ് താരം മറുപടി കൊടുത്തത്. ഹണീബി ഒന്നാം ഭാഗം കാണാന്‍ പോയിട്ടു പണി കിട്ടി. രണ്ടാം ഭാഗവും അതുപോലെ ആകുമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവില്‍ വന്ന ആസിഫ് അലി, പണം തിരിച്ചു തരാന്‍ താന്‍ ടൊവിനോ അല്ലെന്നും പോയ കാശ് പോയതു തന്നെയാണെന്നും പറയുകയായിരുന്നു.

aaaaaaaaaaaaaaaa

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ആംബ്രോസിനെ അവതരിപ്പിച്ച് ബാലുവും ഒപ്പമുണ്ടായിരുന്നു. പ്രേക്ഷകരെ പ്രതീക്ഷകളെ തെറ്റിക്കാത്ത ചിത്രമായിരിക്കും ഇതെന്നും ഇരുവരും പറഞ്ഞു. ടീസറും ട്രെയിലറും ഇല്ലാതെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ രണ്ട് ഗാനങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. രണ്ട് ഗാനങ്ങളും യൂടൂബില്‍ ഹിറ്റായിരുന്നു.

Related posts