അ​ശ്വി​ന്‍ മാ​പ്പു​പ​റ​ഞ്ഞു

aswinചെ​ന്നൈ: ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ക്ല​ബ്ബി​നോ​ട് ഉ​പ​മി​ച്ച് ആ​ര്‍. അ​ശ്വി​ന്‍ പു​ലി​വാ​ല് പി​ടി​ച്ചു. മ്യൂ​ണി​ക് ദു​ര​ന്ത​ത്തി​ന് ശേ​ഷം ഉ​യ​ര്‍ത്തെ​ഴു​ന്നേ​റ്റ മാ​ഞ്ച​സ്റ്റ​ര്‍ ടീ​മി​നോ​ടാ​ണ് അ​ശ്വി​ന്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ ഉ​പ​മി​ച്ച​ത്. ഫേ​സ്ബു​ക്കി​ലാ​യി​രു​ന്നു അ​ശ്വി​ന്‍റെ പ​രാ​മ​ര്‍ശം. ഇ​തോ​ടെ സൂ​പ്പ​ര്‍ കിം​ഗ്​സി​ന്‍റെ ആ​രാ​ധ​ക​ര്‍ അ​ശ്വി​നെ​തി​രെ രം​ഗ​ത്തെ​ത്തെ​ത്തി. സം​ഗ​തി കൈ​വി​ട്ടു​പോ​യെ​ന്നു മ​ന​സി​ലാ​ക്കി​യ അ​ശ്വി​ന്‍ ഒ​ടു​വി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

മ്യൂ​ണി​ക് ദു​ര​ന്ത​ത്തി​ല്‍നി​ന്നും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഫു​ട്ബോ​ള്‍ ടീം ​തി​രി​ച്ചു​ക​യ​റി​യ​തു​പോ​ലെ​യാ​വും ര​ണ്ടു​വ​ര്‍ഷ​ത്തെ സ​സ്പെ​ന്‍ഷ​നു ശേ​ഷം ഐ​പി​എ​ലി​ലേ​ക്ക് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ തി​രി​ച്ചു​വ​ര​വെ​ന്നാ​യി​രു​ന്നു അ​ശ്വി​ന്‍ ത​ട്ടി​വി​ട്ട​ത്. 1958ലെ ​മ്യൂ​ണി​ക് ദു​ര​ന്ത​ത്തി​ല്‍ മാ​ഞ്ചെ​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ എ​ട്ടു​താ​ര​ങ്ങ​ള​ട​ക്കം 23 പേ​രാ​ണ് മ​രി​ച്ച​ത്.

ബെ​ല്‍ഗ്രേ​ഡി​ല്‍ യൂ​റോ​പ്യ​ന്‍ ക​പ്പ് ക​ളി​ച്ച​ശേ​ഷം മാ​ഞ്ചെ​സ്റ്റ​ര്‍ താ​ര​ങ്ങ​ള്‍ ക​യ​റി​യ ബ്രി​ട്ടീ​ഷ് യൂ​റോ​പ്യ​ന്‍ എ​യ​ര്‍വേ​സ് വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ ത​ക​ര്‍ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. 10 ​വ​ര്‍ഷ​ത്തി​നു​ശേ​ഷം യൂ​റോ​പ്യ​ന്‍ ക​പ്പ് നേ​ടു​ന്ന ആ​ദ്യ ഇം​ഗ്ലീ​ഷ് ടീ​മാ​യി​മാ​റി. ഇ​ക്കാ​ര്യം ഓ​ര്‍മി​ച്ചാ​യി​രു​ന്നു അ​ശ്വി​ന്‍റെ പോ​സ്റ്റ്. ത​ന്‍റെ അ​ഭി​പ്രാ​യം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് അ​ശ്വി​ന്‍ വി​ശ​ദ​മാ​ക്കി.

Related posts