അഞ്ചുവിക്കറ്റ് നേട്ടം; അശ്വിന്‍ കപിലിന്റെ റിക്കാര്‍ഡിനൊപ്പം

FB-ASWIN

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മുന്‍ നായകന്‍ കപില്‍ ദേവിന്റെ റിക്കാര്‍ഡിനൊപ്പം. ടെസ്റ്റ് ക്രിക്കറ്റില്‍ 23 തവണ അഞ്ചു വിക്കറ്റ് നേട്ടം എന്ന കപിലിന്റെ നേട്ടത്തിനൊപ്പമാണ് അശ്വിനെത്തിയത്. മുംബെയില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. 43മത് ടെസ്റ്റ് മത്സരത്തിലാണ് അശ്വിന്റെ നേട്ടം.

അനില്‍ കുംബ്ലെയാണ് ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. 132 മല്‍സരങ്ങളില്‍നിന്ന് കുംബ്ലെ 35 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. അശ്വിന്റെ മുന്നില്‍ ഇനി കുംബ്ലെയും ഹര്‍ഭജനുമാണുള്ളത്. 103 ടെസ്റ്റ് മല്‍സരം കളിച്ചിട്ടുള്ള ഹര്‍ഭജന്‍ 25 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.

Related posts